News

ലിപ് ലോക്ക് ചലഞ്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ കേസ്: പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായും കണ്ടെത്തൽ

മം​ഗളൂരു: കോളേജ് വിദ്യാർത്ഥികളുടെ ലിപ് ലോക്ക് ചാലഞ്ചുമായി ബന്ധപ്പെട്ട്, എട്ട് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. മം​ഗളൂരുവിലെ പ്രമുഖ കോളേജിലെ വിദ്യാർത്ഥികളാണ്, സ്വകാര്യ അപ്പാർട്ട്‌മെന്റിൽ വെച്ച് ലിപ് ലോക്ക് ചലഞ്ച് നടത്തിയത്. സംഭവത്തിൽ, കോളേജ് യൂണിഫോമിലാണ് കുട്ടികൾ പങ്കെടുത്തത്. ഇതിൽ ഉൾപ്പെട്ട രണ്ട് കുട്ടികളുടെ ചുംബന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വിദ്യാർത്ഥികൾക്കെതിരെ ഐ.പി.സി സെക്ഷൻ 376, 354, 354 (സി), 120 (ബി) എന്നീ വകുപ്പുകളും പോക്‌സോ, ഐ.ടി നിയമങ്ങളിലെ വിവിധ വകുപ്പുകളും ചുമത്തി കേസെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതികളിൽ ഒരാളായ 17 വയസുകാരനാണ് ലിപ് ലോക്ക് ചലഞ്ചിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ, ഒരു ഫ്ലാറ്റിൽ ഒത്തുകൂടിയാണ് വിദ്യാർത്ഥികൾ ചുംബന മത്സരം നടത്തിയത്.

വൈക്കത്ത് ആളുകളെ ഓടിച്ചിട്ടു കടിച്ച ശേഷം തെരുവുനായ വീണ് ചത്ത സംഭവം: പേവിഷബാധ സ്ഥിരീകരിച്ച് നഗരസഭ

കോളേജ് യൂണിഫോമിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും ലിപ് ലോക്കിൽ മുഴുകുമ്പോൾ, സുഹൃത്തുക്കൾ കൂടിനിന്ന് അവരെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് എട്ട് ആൺകുട്ടികളും, സംഘത്തിലെ രണ്ട് പെൺകുട്ടികളെ പലയിടങ്ങളിലെത്തിച്ച് ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. അന്വേഷണത്തിൽ പീഡന വിവരം കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button