KeralaLatest News

വൈക്കത്ത് ആളുകളെ ഓടിച്ചിട്ടു കടിച്ച ശേഷം തെരുവുനായ വീണ് ചത്ത സംഭവം: പേവിഷബാധ സ്ഥിരീകരിച്ച് നഗരസഭ

കോട്ടയം വൈക്കത്ത് അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റ സംഭവത്തിൽ നായയ്ക്ക് പേവിഷബാധ ഏറ്റിരുന്നതായി നഗരസഭാ അധികൃതർ സ്ഥിഥിരീകരിച്ചു. വൈക്കം കിഴക്കേനടയിലും തോട്ടുവക്കത്തുമാണ് നായയുടെ ആക്രമണം ഉണ്ടായത്. ഒരു പ്രകോപനവുമില്ലാതെ നാട്ടുകാരെ നായ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. വൈക്കം കിഴക്കേ നടയിലും തോട്ടുമുക്കം ഭാഗത്തും രാവിലെ ഏഴു മണിയോടെയായിരുന്നു നായയുടെ ആക്രമണം.

കുട്ടികളടക്കം പലരും ഓടി മാറി. വീണു പോയവരെ നിലത്തിട്ടു കടിച്ചു. നെഞ്ചിലും കൈയിലും മുതുകിലുമെല്ലാം കടിയേറ്റ എഴുപത്തിയഞ്ചു വയസുകാരൻ പുരുഷൻറെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ ഷിബു, തങ്കമണി, ചന്ദ്രൻ എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

കടിച്ച നായ വീണു ചത്തെങ്കിലും പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ ഉളളതിനാല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി പോസ്റ്റ്മോര്‍ട്ടം ചെയ്യും. നായകളുടെ വന്ധ്യംകരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളില്‍ നഗരസഭ വീഴ്ച വരുത്തുന്നതാണ് ആക്രമണം പതിവു സംഭവമാകാനുളള കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button