ഛണ്ഡീഗഡ്: പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍ കണ്ടെത്തി. ബിഎസ്എഫ് വെടിയുതിര്‍ത്തതോടെ, ഡ്രോണ്‍ പാകിസ്ഥാന്‍ ഭാഗത്തേക്ക് തിരികെ പോയി. അമൃത്സറിലെ അജ്നാല സെക്ടറിലാണ് അതിര്‍ത്തി കടന്ന് ഡ്രോണ്‍ എത്തിയത്.
ഉച്ചയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ബിഎസ്എഫ് സേനാംഗങ്ങള്‍ പരിശോധന നടത്തിയപ്പോഴാണ് ഡ്രോണ്‍ കണ്ടത്. അപ്പോഴേയ്ക്കും ഡ്രോണ്‍, അതിര്‍ത്തിയില്‍ നിന്നും 300 മീറ്റര്‍ ഇന്ത്യന്‍ മേഖലയിലേയ്ക്ക് കടന്നിരുന്നു. ഉടനെ വെടിയുതിര്‍ക്കുകയായിരുന്നു. 36 തവണ വെടിയുതിര്‍ത്ത ശേഷമാണ് ഡ്രോണ്‍ പാകിസ്ഥാന്‍ ഭാഗത്തേക്ക് തിരികെ പോയത്.
ആയുധങ്ങളോ, ലഹരിമരുന്നോ ആയാണ് ഡ്രോണ്‍ എത്തിയത് എന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സേനാംഗങ്ങള്‍ പരിശോധന ആരംഭിച്ചു.
Post Your Comments