ന്യൂജഴ്‌സി: ജയിലിലെ രണ്ട് സ്ത്രീ തടവുകാർ ഗർഭിണികളായതോടെ സ്വാഭാവികമായും സംശയിച്ചത് ജയിൽ വാർഡന്മാരിലേക്ക്. എന്നാൽ, സമഗ്രമായ അന്വേഷണത്തിനൊടുവിൽ സെല്ലിനുള്ളിലെ തടവുകാരിയിൽ നിന്നാണ് മറ്റ് യുവതികൾ ഗർഭിണികളായതെന്ന കണ്ടെത്തലിൽ ജയിൽ അധികൃതരും ഞെട്ടി. അമേരിക്കയിലെ ന്യൂജഴ്‌സിയിലെ ജയിലിലാണ് സംഭവം. ഡെമി മൈനർ (27) എന്ന ട്രാൻസ്‌വുമണായിരുന്നു ഈ കഥയിലെ ‘വില്ലത്തി’.
18 മുതൽ 30 വരെ പ്രായമുള്ള സ്ത്രീകളുടെ സെല്ലിലാണ് ഡെമി മൈനർ (27) എന്ന ട്രാൻസ്‌വുമണിനെയും താമസിപ്പിച്ചിരുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്‌തിട്ടില്ലാത്ത ഡെമി രണ്ട് സ്ത്രീ തടവുകാരുമായി പതിവായി സെല്ലിൽ വച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. സഹതടവുകാരികളെ ഗർഭിണിയാക്കിയ ട്രാൻസ്‌വുമണിനെ ഒടുവിൽ പുരുഷൻമാരുടെ സെല്ലിലേക്ക് മാറ്റി.
ട്രാൻസ് തടവുകാരെ അവരുടെ ജൻമസമയത്തുള്ള ലിംഗം കണക്കാക്കാതെ അവരുടെ ജെൻഡർ ഐഡന്റിറ്റി പ്രകാരം തടവിൽ പാർപ്പിക്കണമെന്നാണ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഓഫ് ന്യൂ ജഴ്‌സിയുമായി ജയിൽ വകുപ്പ് ഉണ്ടാക്കിയ ധാരണ. ട്രാൻസ് വുമൺ ആയ തടവുകാരെ പുരുഷൻമാരുടെ സെല്ലിൽ അടച്ചതിനെ തുടർന്ന് നിരവധി ലൈംഗിക പീഡന കേസുകൾ ഉണ്ടായതിനെ തുടർന്നാണ് ഈ ധാരണയിലെത്തിയത്. ഇത് പ്രകാരം, ട്രാൻസ് വുമൺ തടവുകാരെ സ്ത്രീ തടവുകാർക്കൊപ്പമാണ് താമസിപ്പിക്കുന്നത്. എന്നാൽ ഇതാണ് പുലിവാലായത്.
പുതിയ സംഭവവികാസങ്ങളെ തുടർന്ന് ഡെമിയെ പുരുഷൻമാരുടെ ഗാർഡൻ സ്റ്റേറ്റ് യൂത്ത് കറക്ഷൻ ഫെസിലിറ്റിയിലേക്കാണ് മാറ്റിയത്. നടപടി വേദനാജനകമാണെന്ന് ഡെമി മൈനർ പറഞ്ഞു. തന്നെ ചെന്നായ്ക്കൾക്കൊപ്പം ഇട്ടു കൊടുക്കുകയാണ് അധികൃതർ ചെയ്യുന്നതെന്ന് അവർ ബ്ലോഗിൽ എഴുതി. പുരുഷൻമാരുടെ സെല്ലിൽ അടച്ചാൽ, തനിക്കെതിരെ ലൈംഗിക അതിക്രമങ്ങൾ നടക്കാനിടയുണ്ടെന്നും ഡെമി വ്യക്തമാക്കി.
Post Your Comments