KottayamNattuvarthaLatest NewsKeralaNews

അന്യസംസ്ഥാന ദമ്പതികളുടെ മകൻ പ​​ടു​​താ​ക്കു​​ള​​ത്തി​​ൽ വീ​​ണ് മരിച്ചു

ആ​സാം ഗു​​വാ​​ഹ​​ത്തി ജാ​​ഗീ റോ​​ഡ് സ്വ​​ദേ​​ശി​​ക​​ളാ​​യ ദു​​ലാ​​ൽ ദാ​​സ് - കു​​ഞ്ച​​ൽ ദ​​മ്പ​​തി​ക​​ളു​​ടെ മ​​ക​​ൻ ഓം​​കൂ​​ർ (6)ആ​​ണ് മ​​രി​​ച്ച​​ത്

ഉ​​പ്പു​​ത​​റ: ഒ​​ൻ​​പ​​തേ​​ക്ക​​റി​​ൽ പ​​ടു​​താ​ക്കു​​ള​​ത്തി​​ൽ വീ​​ണു ആ​​റു വ​​യ​​സു​​കാ​​ര​​ൻ ​മ​​രി​​ച്ചു. ആ​സാം ഗു​​വാ​​ഹ​​ത്തി ജാ​​ഗീ റോ​​ഡ് സ്വ​​ദേ​​ശി​​ക​​ളാ​​യ ദു​​ലാ​​ൽ ദാ​​സ് – കു​​ഞ്ച​​ൽ ദ​​മ്പ​​തി​ക​​ളു​​ടെ മ​​ക​​ൻ ഓം​​കൂ​​ർ (6)ആ​​ണ് മ​​രി​​ച്ച​​ത്.

ബു​​ധ​​നാ​​ഴ്ച ഉ​​ച്ച​ക​​ഴി​​ഞ്ഞു മൂ​​ന്നോടെ​​യാ​​ണ് അ​​പ​​ക​​ടം നടന്നത്. ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​യു​​ടെ ഉ​​ട​​മ​സ്ഥ​ത​​യി​​ലു​​ള്ള ഒ​​ൻ​​പ​​തേ​​ക്ക​​റി​​ലെ പു​​ര​​യി​​ട​​ത്തി​​ൽ മാ​​താ​​പി​​താ​​ക്ക​​ൾ പ​​ണി​​യെ​​ടു​​ക്കു​​ന്ന​​തി​​നു സ​​മീ​​പം ക​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്ന കു​​ട്ടി.

Read Also : കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ!

ഏ​​റെ നേ​​ര​​മാ​​യി കു​​ട്ടി​​യെ കാ​​ണാ​​താ​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന്, പു​​ര​​യി​​ട​​ത്തി​​ൽ നടത്തിയ തെ​​ര​​ച്ചി​​ലിൽ പ​​ടു​​താ​ക്കു​​ള​​ത്തി​​നു സ​​മീ​​പ​​ത്തു​ നി​​ന്ന് ഒ​​രു ചെ​​രു​​പ്പ് ക​​ണ്ടെ​​ത്തി.

തു​ട​ർ​ന്ന്, ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ട്ടി​യെ പ​ടു​താ​ക്കു​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​​ട​​ൻ ​ത​​ന്നെ ഉ​​പ്പു​​ത​​റ സി​എ​​ച്ച്സി​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മൃ​​ത​​ദേ​​ഹം ക​​ട്ട​​പ്പ​​ന​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ മോ​​ർ​​ച്ച​​റി​​യി​​ൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button