തിരുവനന്തപുരം: തിരുവനന്തപുരം സി.ഇ.ടി എഞ്ചിനീയറിംഗ് കോളജിലെ ബസ്റ്റോപ്പ് സന്ദർശിച്ച് ഉമാ തോമസ് എം.എല്‍.എ. ബസ്റ്റോപ്പ് ഇരിപ്പിടത്തിൽ വിദ്യാർത്ഥികൾക്കൊപ്പം ഇരുന്ന് ഉമാ തോമസ് തൻ്റെ പ്രതിഷേധം രേഖപ്പെടുത്തി. ജൻഡർ ഇക്വാലിറ്റി ആന്റ് ന്യൂട്രാലിറ്റിയെ കുറിച്ച് സംസാരിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരം സദാചാര ചിന്തകൾ നിലനിൽക്കുന്നു എന്നത് അപലപനീയമാണെന്ന് ഉമാ തോമസ് വിഷയത്തില്‍ പ്രതികരിച്ചു.
‘മിടുക്കരായ കുട്ടികൾ പഠിക്കുന്ന കോളജാണ് സി.ഇ.ടി പ്രായപൂർത്തിയായ കുട്ടികളും തിരിച്ചറിവായ വരുമാണ് ഇവർ. എല്ലാം തെറ്റായ കണ്ണിലൂടെ കാണുന്ന രീതിയാണ് മാറേണ്ടത്. മികച്ച സൗഹൃദങ്ങളാണ് കലാലയ ജീവിതത്തിനെ സുന്ദരമാക്കുന്നത്’- ഉമാ തോമസ് അഭിപ്രായപ്പെട്ടു. കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ ഭാഗമായി നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് ഉമാ തോമസ് സ്ഥലത്ത് എത്തിയത്.
Post Your Comments