KollamKeralaNattuvarthaLatest NewsNews

മാ​താ​വി​നേ​യും ഭാ​ര്യ​യേ​യും 7 മാ​സ​മു​ള്ള കു​ഞ്ഞി​നേ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു : യു​വാ​വ് അറസ്റ്റിൽ

ത​ഴു​ത്ത​ല കാ​റ്റാ​ടി​മു​ക്ക് ലി​ബി​ൻ ഭ​വ​നി​ൽ ലി​ബി​ൻ (24) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: മാ​താ​വി​നേ​യും ഭാ​ര്യ​യേ​യും 7 മാ​സ​മു​ള്ള കു​ഞ്ഞി​നേ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് അറസ്റ്റിൽ. ത​ഴു​ത്ത​ല കാ​റ്റാ​ടി​മു​ക്ക് ലി​ബി​ൻ ഭ​വ​നി​ൽ ലി​ബി​ൻ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ട്ടി​യം പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

അ​ന്യ​സ്ത്രീ​ക​ൾ നി​ര​ന്ത​ര​മാ​യി പ്ര​തി​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത് ഭാ​ര്യ ചോ​ദ്യം ചെ​യ്തി​രു​ന്നു. 19 -ന് ​രാ​ത്രി എ​ട്ടോ​ടെ മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ എ​ത്തി​യ പ്ര​തി ഇ​തി​നെ​ചൊ​ല്ലി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന് പാ​ലു കൊ​ടു​ത്തു ​കൊ​ണ്ടിരു​ന്ന ഭാ​ര്യ​യെ ഇ​യാ​ൾ അ​സ​ഭ്യം വി​ളി​ക്കു​ക​യും ​ബ​ല​മാ​യി പി​ടി​ച്ച് ത​ള്ളു​ക​യും വി​റ​ക് ത​ടി കൊ​ണ്ട് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. വീ​ഴ്ച​യി​ൽ കു​ഞ്ഞി​ന്‍റേ​യും ഭാ​ര്യ​യു​ടേ​യും ത​ല ഭി​ത്തി​യി​ൽ ഇ​ടി​ച്ച് പ​രി​ക്ക് പ​റ്റി. ത​ട​യാ​ൻ ശ്ര​മി​ച്ച മാ​താ​വി​നേ​യും പ്ര​തി ആ​ക്ര​മി​ച്ചു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Read Also : കേരള ബാങ്ക്: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്തത് കോടികളുടെ വായ്പ

ചാ​ത്ത​ന്നൂ​ർ അ​സി​സ്റ്റ​ന്‍റ് പൊലീ​സ് ക​മ്മീ​ഷ​ണ​ർ ബി ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടി​യം ഇ​ൻ​സ്പെ​ക്ട​ർ ജിം​സ്റ്റ​ൽ എം.​സി, എ​സ്ഐ ഷി​ഹാ​സ്, എ​എ​സ്ഐ ബി​ജു, സി​പി​ഓ ച​ന്ദു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button