Latest NewsIndiaNews

കോമൺവെൽത്ത് ഗെയിംസ് 2022: ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ പ്രതീക്ഷകൾ ഇവർ

x

ഡൽഹി: കഴിഞ്ഞ വർഷം ടോക്കിയോയിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം നേടിയ ശേഷം, ജൂലൈ 28 ന് ബിർമിംഗ്ഹാമിൽ ആരംഭിക്കുന്ന കോമൺ‌വെൽത്ത് ഗെയിംസിൽ മികച്ച പ്രകടനം നടത്താൻ ഇന്ത്യ തയ്യാറെടുക്കുകയാണ്.

ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ 2023ലേക്ക് മാറ്റിവച്ചതോടെ, ഇന്ത്യയുടെ മികച്ച കായിക പ്രതിഭകൾ ബർമിംഗ്ഹാമിൽ മത്സരിക്കാനുണ്ടാകുമെന്ന് ഉറപ്പാണ്. ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന 2018 കോമൺ‌വെൽത്ത് ഗെയിംസിൽ 26 സ്വർണം ഉൾപ്പെടെ 66 മെഡലുകൾ നേടി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 2010ൽ ഡൽഹി കോമൺ‌വെൽത്ത് ഗെയിംസിൽ 101 മെഡലുകൾ നേടിയതിന് ശേഷം ഗെയിംസിലെ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച പ്രകടനമാണിത്.

അതേസമയം, ബർമിംഗ്ഹാമിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള കായിക മത്സരങ്ങളുടെ പട്ടികയിൽ നിന്ന് ഷൂട്ടിംഗ് ഒഴിവാക്കിയതോടെ ഇന്ത്യയുടെ മെഡൽ നേട്ടം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്. ഷൂട്ടിംഗിൽ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ എല്ലാ പതിപ്പുകളിലുമായുള്ള 503 മെഡലുകളിൽ 135 മെഡലുകളും ഇന്ത്യയ്ക്കാണ് എന്നത് ശ്രദ്ധേയമാണ്.

നദിയിലെ വെളളം ശുദ്ധമാണെന്ന് കാണിക്കാന്‍ വേണ്ടി നേരിട്ട് വെളളമെടുത്ത് കുടിച്ചു: പഞ്ചാബ് മുഖ്യമന്ത്രി ആശുപത്രിയില്‍

അടുത്ത ഏതാനും ദിവസങ്ങളിൽ ബർമിംഗ്ഹാമിൽ രാജ്യത്തെ കായിക പ്രതിഭകൾ മത്സരത്തിനിറങ്ങുമ്പോൾ എല്ലാ കായിക പ്രേമികളുടെയും കണ്ണുകൾ ഇന്ത്യയുടെ വളർന്നു വരുന്ന ഹീറോകളിലേക്കായിരിക്കും. ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺ‌വെൽത്ത് ഗെയിംസ് 2022ൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ സാധ്യതകൾ ഇവയാണ്.

നീരജ് ചോപ്ര

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും വലിയ സ്വർണ പ്രതീക്ഷ, ടോക്കിയോ ഒളിമ്പിക്സ് ഹീറോ നീരജ് ചോപ്രയാണ്. ജാവലിൻ ത്രോയിൽ സ്വന്തം ദേശീയ റെക്കോർഡുകൾ യഥേഷ്ടം തകർത്ത് ബർമിംഗ്ഹാമിൽ നടക്കുന്ന ഗെയിംസിന് സന്നാഹമൊരുക്കുകയാണ് ഈ ജാവലിൻ ത്രോ താരം. 2018ൽ നേടിയ സ്വർണ മെഡൽ നിലനിർത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

പി.വി. സിന്ധു

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ബാഡ്മിന്റൺ താരങ്ങൾ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തോമസ് കപ്പിലെ പുരുഷ ടീമിന്റെ വിജയത്തിന് ശേഷം, 2018 ൽ നേടിയ മിക്‌സഡ് ടീം സ്വർണ്ണ മെഡൽ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് താരങ്ങൾ.

വാഴപ്പഴ ജ്യൂസിൽ കാബേജ് ഇട്ട് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

2018ലെ വനിതാ സിംഗിൾസ് സ്വർണ്ണ മെഡൽ ജേതാവ് സൈന നെഹ്‌വാൾ മത്സരത്തിനുണ്ടാകില്ല. എന്നാൽ, 2014ലെ വെങ്കലത്തിനും 2018ൽ വെള്ളിക്കും ശേഷം തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടാൻ ശ്രമിക്കുന്ന പി.വി. സിന്ധുവിലാണ് ആരാധകരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ, എച്ച്.എസ്. പ്രണോയ് എന്നിവർ കോമൺവെൽത്ത് ഗെയിംസിലെ തങ്ങളുടെ സമീപകാല ഫോം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുമെങ്കിലും പുരുഷ സിംഗിൾസ് ഫീൽഡിൽ ലോഹ് കീൻ യൂ, ലീ സി ജിയ എന്നിവരിൽ നിന്ന് അവർക്ക് കടുത്ത പരീക്ഷണങ്ങൾ നേരിടേണ്ടിവരും. ഡബിൾസ് ജോഡികളായ സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ബിർമിംഗ്ഹാമിൽ സ്വർണമെഡൽ നേടാനുള്ള പരിശ്രമത്തിലാണ്.

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം ചെയ്തു, സത്യമറിഞ്ഞ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചു

മീരാഭായ് ചാനു

കോമൺവെൽത്ത് ഗെയിംസിന്റെ ഭാരോദ്വഹന മത്സരങ്ങളിൽ, ഗെയിംസിന്റെ ചരിത്രത്തിൽത്തന്നെ 125 മെഡലുകൾ നേടിയ ഇന്ത്യ ഏറ്റവും വിജയകരമായ രാജ്യങ്ങളിലൊന്നാണ്.

2018ലെ ഗോൾഡ് കോസ്റ്റ് ഗെയിംസിൽ അഞ്ച് സ്വർണമുൾപ്പെടെ ഒമ്പത് മെഡലുകൾ നേടി ഇന്ത്യൻ ഭാരോദ്വഹനക്കാർ മികച്ചുനിന്നു. 15 ഭാരോദ്വഹനക്കാർ ബർമിംഗ്ഹാമിലേക്ക് പോകുമ്പോൾ, ടീമിൽ നിന്ന് മറ്റൊരു വിജയകരമായ പ്രകടനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. മീരാഭായ് ചാനു ബർമിംഗ്ഹാമിൽ ഒരു സ്വർണ്ണ മെഡൽ നേടുമെന്ന് ഏതാണ്ട് ഉറപ്പാണ്, അത് അവരുടെ മൂന്നാമത്തെ കോമൺവെൽത്ത് ഗെയിംസ് മെഡലായിരിക്കും.

രവി ദാഹിയ

ഡൽഹിയിൽ നടന്ന ദേശീയ ട്രയൽസിൽ വിജയിച്ചാണ് ബോണഫൈഡ് ഗുസ്തി താരം രവി ദാഹിയ 57 കിലോഗ്രാം വിഭാഗത്തിൽ കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടിയത്. മംഗോളിയയിലെ ഉലാൻബാതറിൽ നടന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയാണ് രവി കോമൺവെൽത്ത് ഗെയിംസിലേക്ക് വരവറിയിച്ചിട്ടുള്ളത്.

മയനൈസ് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം

കോമൺ‌വെൽത്ത് ഗെയിംസ് കിരീടം നിലനിർത്താനും ഗെയിംസിൽ തന്റെ മൂന്നാം മെഡൽ നേടാനും ശ്രമിക്കുന്ന ബജ്‌റംഗ് പുനിയയിൽ ആണ് ഇന്ത്യൻ മെഡൽ പ്രതീക്ഷ. ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ബജ്‌റംഗ്, ബർമിംഗ്ഹാമിൽ ശക്തമായ ഒരു മെഡൽ നേട്ടത്തിലൂടെ പാരീസ് ഒളിമ്പിക്‌സിലേക്കുള്ള തന്റെ പ്രവേശനം എളുപ്പമാക്കാനാണ് ആഗ്രഹിക്കുന്നത്.

നിഖത് സരീൻ

വനിതാ ബോക്‌സിംഗിലെ വാഗ്ദാനമാണ് നിഖത് സരീൻ. കോമൺവെൽത്ത് ഗെയിംസിൽ 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ് നിഖത് സരീൻ. ഇന്ത്യൻ വനിതാ ബോക്‌സിം താരങ്ങൾക്ക് മേരി കോമിന്റെ നിഴലിൽ നിന്ന് പുറത്തുവരാനുള്ള മികച്ച അവസരമായാണ് ഇതിനെ കാണുന്നത്.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാൻ ജിഞ്ചര്‍ ടീ

നിഖത്തിനൊപ്പം ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ലോവ്‌ലിന ബോർഗോഹെയ്‌നും ബിർമിംഗ്ഹാമിൽ ബോക്‌സിംഗിൽ ഇന്ത്യയുടെ മെഡൽ പട്ടികയിൽ പേര് ചേർക്കുമെന്നാണ് പ്രതീക്ഷ. കോമൺവെൽത്ത് ഗെയിംസിൽ 2022ൽ 70കിലോഗ്രാം വിഭാഗത്തിലാണ് ലോവ്‌ലിന മത്സരിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button