ചണ്ഡീഗഡ്: നദിയിലെ വെളളം ശുദ്ധമാണെന്ന് കാണിക്കാന്‍ വേണ്ടി നേരിട്ട് വെളളമെടുത്ത് കുടിച്ചു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആശുപത്രിയില്‍. കഠിനമായ വയറുവേദനയെ തുടര്‍ന്ന് മുഖ്യമന്ത്രിയെ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വയറ്റിലെ അണുബാധയ്ക്ക് ചികിത്സയിലാണ് അദ്ദേഹം.
Read Also:ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം ചെയ്തു, സത്യമറിഞ്ഞ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചു
സുല്‍ത്താന്‍പൂര്‍ ലോധിയിലെ കാളി ബെന്‍ പോഷക നദിയിലെ വെളളം ശുദ്ധമാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി നദിയില്‍ നിന്ന്് നേരിട്ട് വെളളമെടുത്ത് കുടിച്ചിരുന്നതെന്ന് പറയുന്നു. നദി വൃത്തിയാക്കിയതിന്റെ 22-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി വെള്ളമെടുത്ത് കുടിച്ചത്. തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ കഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ മന്നിനെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അണുബാധയാണെന്നാണ് കണ്ടെത്തല്‍. ചികിത്സ തുടരുകയാണ്.
Post Your Comments