KollamLatest NewsKeralaNattuvarthaNews

ബ​സ് സ്റ്റോ​പ്പി​ൽ മോ​ഷ​ണം നടത്തിയ അ​ന്യ​സം​സ്ഥാ​ന യു​വ​തി പിടിയിൽ

ത​മി​ഴ്നാ​ട് വ​ള്ളി​യൂ​ർ സ്വ​ദേ​ശി മു​രു​ക​ന്‍റെ ഭാ​ര്യ ഗീ​ത(35)​യെ ആ​ണ് പാ​രി​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ചാത്തന്നൂർ: ബ​സ് സ്റ്റോ​പ്പി​ൽ മോ​ഷ​ണം ന​ട​ത്തി​യ അ​ന്യ​സം​സ്ഥാ​ന യു​വ​തി​ അറസ്റ്റിൽ. ത​മി​ഴ്നാ​ട് വ​ള്ളി​യൂ​ർ സ്വ​ദേ​ശി മു​രു​ക​ന്‍റെ ഭാ​ര്യ ഗീ​ത(35)​യെ ആ​ണ് പാ​രി​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ല്ലു​വാ​തു​ക്ക​ൽ ജം​ഗ്ഷ​ന് സ​മീ​പം കൊ​ല്ലം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ്റ്റോ​പ്പി​ൽ വ​ച്ചാ​ണ് സംഭവം. ക​ല്ലു​വാ​തു​ക്ക​ൽ ന​ട​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ അം​ബി​ക​യു​ടെ ബാ​ഗി​ൽ പ​ണ​വും മ​റ്റു രേ​ഖ​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന പ​ഴ്സ് ആ​ണ് മോ​ഷ​ണം പോ​യ​ത്.

Read Also : ‘തിരഞ്ഞെടുപ്പുകൾ എന്നെ ഭയപ്പെടുത്തുന്നില്ല, ഏകീകൃത ഇന്ത്യ സൃഷ്ടിക്കും’: മാർഗരറ്റ് ആൽവ

സം​ശ​യം തോ​ന്നി​യ അം​ബി​ക മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ ത​ട​ഞ്ഞ് വ​യ്ക്കു​ക​യും പൊ​ലീ​സീ​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഗീ​ത​യെ ചോ​ദ്യം ചെ​യ്ത് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കുകയായിരുന്നു.

ഇ​ൻ​സ്പെ​ക്ട​ർ അ​ൽ​ജ​ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ സു​രേ​ഷ്കു​മാ​ർ കെ, ​രാ​ജേ​ഷ് എസ്സി ​പി​ഒ ഡോ​ൾ​മ, സി​പി​ഒ സ​ലാ​ഹു​ദീ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button