വെഞ്ഞാറമൂട്: ഗൃഹനാഥനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം ഇടുക്കുംതല പനയറ കോണത്ത് ജോർജി (രവി -57 )നെ വീടിന് സമീപം റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെ എംജിഎം സ്കൂളിന് പിറക് ഭാഗത്തായുള്ള റബ്ബർ തോട്ടത്തിലാണ് ജോർജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ ജോർജ് ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നും പോയതാണ്. രാത്രി പത്തരയ്ക്ക് വേറ്റിനാട് ജംഗ്ഷനിൽ ഇയാളെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. മരണകാരണം വ്യക്തമല്ല.
Read Also : സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന : രണ്ട് യുവാക്കൾ പിടിയിൽ
വട്ടപ്പാറ പൊലീസ് എത്തി മേൽനടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: തങ്കമണി. മക്കൾ: സുനിത, സുനിൽ.
Post Your Comments