Latest NewsIndiaNews

സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍

കൂട്ടബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി

ഭുവനേശ്വര്‍ : കൂട്ടബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി. 5 പേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഒഡീഷയിലെ ജാജ്പൂരിലാണ് സംഭവം. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമാണ്. അതേസമയം, പ്രതികളെ കലിംഗനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read Also: കൈപിടിച്ചു കയറ്റാൻ ഒരു ഗോഡ്ഫാദറോ പുൽനാമ്പോ ഇല്ലാതെ മലയാളസിനിമയിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ മനുഷ്യൻ : കുറിപ്പ്

ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ താമസിക്കുന്ന പെണ്‍കുട്ടി സഹോദരനൊപ്പം മറ്റൊരു സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതിനാല്‍, പെണ്‍കുട്ടിയോടും സഹോദരനോടും അടുത്തുളള സ്‌കൂളില്‍ കയറി നില്‍ക്കാമെന്ന് പറഞ്ഞ് പ്രതികള്‍ ഇവരെ കൂടെക്കൂട്ടുകയായിരുന്നുവെന്ന് പറയുന്നു.

കെട്ടിടത്തിന്റെ മുകളിലെത്തിയതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ, പ്രതികള്‍ സഹോദരനെ മര്‍ദ്ദിച്ചു. സംഘത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ പെണ്‍കുട്ടി താഴേക്ക് ചാടുകയായിരുന്നു. സഹോദരന്റെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും, സ്ഥലത്ത് എത്തിയ പോലീസ് അഞ്ച് പ്രതികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button