Latest NewsKeralaNews

എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് 21 വർഷം തടവ് വിധിച്ച് കോടതി

മലപ്പുറം: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് 21 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മദ്രസാ അദ്ധ്യാപകനായ കൊഴിഞ്ഞിൽ തേറമ്പിൽ വീട്ടിൽ മുഹമ്മദിനാണ് കോടതി ശിക്ഷ വിധിച്ചത്. 2016 ജനുവരി മുതൽ ഏപ്രിൽ വരെയാണ് പെൺകുട്ടിയെ പ്രതി പീഡനത്തിനിരയാക്കിയത്.

 

പെൺകുട്ടിയെ ഇയാൾ മദ്രസയിൽ വെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പോക്‌സോ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരമാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. മൂന്നു വകുപ്പുകളിലും ഏഴ് വർഷം വീതം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

 

തടവുശിക്ഷയ്ക്ക് പുറമേ ഒന്നര ലക്ഷം രൂപ പിഴയും നൽകണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വകുപ്പുകളിലായി ആറ് മാസം വീതം തടവുശിക്ഷയും അനുഭവിക്കണമെന്ന് കോടതി വിധിച്ചു. പിഴ തുകയിൽ ഒന്നേകാൽ ലക്ഷം രൂപ പീഡനത്തിന് ഇരയായ പെൺകുട്ടിയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. 12 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 14 രേഖകൾ ഹാജരാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button