KeralaLatest NewsNews

കിഡ്‌നി നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്: തൃശ്ശൂരിൽ ഒരാൾ അ‌റസ്റ്റിൽ

 

തൃശ്ശൂർ: കിഡ്‌നി സംബന്ധമായ അസുഖമുള്ളവരെ സമീപിച്ച് അനുയോജ്യമായ കിഡ്‌നി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ഒരാൾ അ‌റസ്റ്റിൽ. ചേർപ്പ് പഴുവിൽ സ്വദേശി പണിക്കവീട്ടിൽ മുഹമ്മദ് അക്ബറാണ് (39) അറസ്റ്റിലായത്. മൂർക്കനാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

പരാതിക്കാരന്റെ ബ്ലഡ് ഗ്രൂപ്പിന് ചേർന്ന കിഡ്‌നി നൽകാമെന്നും ഓപ്പറേഷൻ ഒഴികെയുള്ള ടെസ്റ്റുകളും നടത്തി തരാമെന്നും പറഞ്ഞ് കഴിഞ്ഞ നവംബറിൽ 5 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും കിഡ്‌നി ലഭിക്കാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നാട്ടിക ഭാഗത്ത് നിന്നും അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഇയാൾക്കെതിരെ ഇനിയും പരാതികൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇരിങ്ങാലക്കുട ഇൻസ്‌പെക്ടർ അനീഷ് കരീം, എസ്‌.ഐ എം.എസ്. ഷാജൻ, ഡി.വൈ.എസ്.പി സ്‌ക്വാഡ് അംഗങ്ങളായ എ.എസ്‌.ഐ മുഹമ്മദ് അഷറഫ്, സീനിയർ പ്രസന്നൻ, സി.പി.ഒമാരായ ഇഎസ് ജീവൻ, സോണി സേവ്യർ, സി.പി.ഒ കെ.എസ് ഉമേഷ്, ജില്ലാ ക്രൈം ബ്രാഞ്ച് എസ്‌.ഐ സ്റ്റീഫൻ, എ.എസ്‌.ഐ പി ജയകൃഷ്ണൻ, ഷറഫുദ്ദീൻ, എം.വി മാനുവൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button