തിരുവനന്തപുരം: ‘കേരള ബാങ്കിന്റെ ബി ദ നമ്പർ വൺ’ പുരസ്‌കാരങ്ങൾ സഹകരണ മന്ത്രി വി.എൻ വാസവൻ പ്രഖ്യാപിച്ചു. കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു ഭരണ സമിതി അംഗങ്ങളേയും ജീവനക്കാരെയും പങ്കെടുപ്പിച്ചു സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ‘ബി ദ നമ്പർ വൺ’ ക്യാംപെയിനിന്റെ ഭാഗമായാണു പുരസ്‌കാരങ്ങൾ നൽകുന്നത്. ജൂലൈ 22ന് വൈകിട്ട് 3.30ന് വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണ് പുരസ്‌കാരദാന ചടങ്ങ്.
മികച്ച റീജിയണൽ ഓഫീസായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്രെഡിറ്റ് പ്രോസസിങ് സെന്ററും കോഴിക്കോടാണ്. മിനിസ്റ്റേഴ്സ് ട്രോഫിയും ഫലകവും മൂന്നു ലക്ഷം രൂപയുമാണ് പുരസ്‌കാരം. സംസ്ഥാനത്തെ മികച്ച ശാഖയ്ക്കുള്ള പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയും വയനാട് ജില്ലയിലെ കേണച്ചിറയും പങ്കുവച്ചു. തൃശ്ശൂർ, കണ്ണൂർ റീജിയണൽ ഓഫീസുകൾ മികച്ച രണ്ടാമത്തെ റീജിയണൽ ഓഫീസിനുള്ള പുരസ്‌കാരങ്ങൾ നേടി. കണ്ണൂർ ക്രെഡിറ്റ് പ്രൊസസിങ് സെന്ററാണ് മികച്ച രണ്ടാമത്തെ ക്രെഡിറ്റ് പ്രൊസസിങ് സെന്റർ. ക്യാംപെയിൻ കാലയളവിൽ മൂന്നു മാസം എസ്.എം.എ സ്ലിപ്പേജ് ഒഴിവാക്കിയ ക്രെഡിറ്റ് പ്രോസസിങ് സെന്ററിനുള്ള പുരസ്‌കാരം തൃശ്ശൂർ സി.പി.സിയും എൻ.പി.എ ശതമാനം ഏറ്റവും കുറഞ്ഞ സി.പി.സിക്കുള്ള പുരസ്‌കാരം ആലപ്പുഴ സി.പി.സിയും നേടി.
എൻ.പി.എയിൽ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്ത സി.പി.സി – കണ്ണൂർ, സൊസൈറ്റി എൻ.പി.എയിൽ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്ത സി.പി.സി, – തിരുവനന്തപുരം, തുടർച്ചയായി മൂന്നു വർഷം എൻ.പി.എ പൂജ്യത്തിൽ എത്തിച്ച ശാഖ – കോഴിക്കോട് വാണിമേൽ, തുടർച്ചയായി രണ്ടു വർഷം എൻ.പി.എ പൂജ്യത്തിൽ എത്തിച്ച ശാഖ – കോഴിക്കോട് കുറ്റിക്കാട്ടൂർ, നാദാപുരം ടൗൺ, 2021-22 സാമ്പത്തിക വർഷം എൻ.പി.എ പൂജ്യത്തിൽ എത്തിച്ച ശാഖ – എറണാകുളം – ഇലഞ്ഞി, പത്തനംതിട്ട നിരണം വെസ്റ്റ് എന്നിവയാണ് സംസ്ഥാനതലത്തിലെ മറ്റു പുരസ്‌കാരങ്ങൾ.
ജില്ലാതലത്തിലെ മികച്ച ശാഖകൾക്ക് ട്രോഫിയും 50,000 രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും. തിരുവനന്തപുരം – കല്ലിയൂർ, കൊല്ലം – പട്ടാഴി നോർത്ത്, പത്തനംതിട്ട – പന്തളം, ആലപ്പുഴ – കായംകുളം, കോട്ടയം – വൈക്കം എം. ആൻഡ് ഇ, ഇടുക്കി – നെടുങ്കണ്ടം മെയിൻ, എറണാകുളം – മൂവാറ്റുപുഴ ടൗൺ, തൃശ്ശൂർ – ഇരിങ്ങാലക്കുട, പാലക്കാട് – നെൻമാറ, കോഴിക്കോട് – ഉള്ളിയേരി, വയനാട് – വിടുവഞ്ചാൽ, കണ്ണൂർ – മയ്യിൽ, കാസർകോഡ് – മുള്ളേരിയ എന്നിവയാണ് പുരസ്‌കാരങ്ങൾ നേടിയ ശാഖകൾ.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടേയും അർബൻ ബാങ്കുകളുടേയും 2020-21ലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 1506 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽനിന്നും 51 അർബൻ ബാങ്കുകളിൽനിന്നും തെരഞ്ഞെടുത്ത സംഘത്തിനുള്ള എക്സലൻസ് പുരസ്‌കാരങ്ങളും ചടങ്ങിൽ പ്രഖ്യാപിച്ചു. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ കണ്ണൂർ കതിരൂർ സർവീസ് സഹകരണ ബാങ്ക് ഒന്നാം സ്ഥാനവും കോഴിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് രണ്ടാം സ്ഥാനവും തൃശ്ശൂർ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് മൂന്നാം സ്ഥാനവും നേടി.
Post Your Comments