KeralaLatest NewsNews

ജെസ്‌ന കേസ്: സി.ബി.ഐ കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നാരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 

കൊച്ചി: പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയയെ കാണാതായ സി.ബി.ഐ കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നാരോപിച്ച് നൽകിയ ഹർജി ഇന്ന്‌ ഹൈക്കോടതി യുടെ പരിഗണനയില്‍. ജസ്റ്റിസ് എ.എ സിയാദ് റഹ്മാനാണ് ഹർജി കേൾക്കുക.  കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയായിരുന്ന ജെസ്നയെ 2018ലാണ് വെച്ചൂച്ചിറ കുന്നത്തു വീട്ടിൽ നിന്ന് കാണാതായത്.

 

ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് 2021 ഫെബ്രുവരി 19 ന് ഹൈക്കോടതി സി.ബി.ഐക്ക് വിട്ടു. ജെസ്‌നയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഹർജിയിൽ നേരത്തെ സി.ബി.ഐ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയിലാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button