![coconut halwa](/wp-content/uploads/2019/11/coconut-halwa.jpg)
മധുരം ഇഷ്ടമില്ലാത്തവര്‍ അധികം ഉണ്ടാകില്ല. മധുരപ്രിയര്ക്കിടയില് ഏറെ ആരാധകരുള്ള ഒരു വിഭവമാണ് ഹല്‍വ. നാവില്‍ വെള്ളമൂറുന്ന പല ഹല്‍വകളും നാം കഴിച്ചിട്ടുണ്ട്. എന്നാല്‍, നിങ്ങള്‍ കോക്കനട്ട് ഹല്‍വ കഴിച്ചിട്ടുണ്ടോ? ഒന്ന് തയ്യാറാക്കി നോക്കൂ….
ചേരുവകള്‍
തേങ്ങ (ചിരകിയത്)- 2 കപ്പ്
പച്ചരി- 1/2 കപ്പ്
പഞ്ചസാര- 1/2 കപ്പ്
നെയ്യ്- 3 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി- 1/4 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്- 10 എണ്ണം
ഉണക്കമുന്തിരി- 10 എണ്ണം
തയ്യാറാക്കുന്ന വിധം
അരി രണ്ടോ മൂന്നോ മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് നന്നായി കുതിര്‍ത്ത് എടുക്കുക. ശേഷം അരിയും തേങ്ങയും കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി അരയ്ക്കാം. പഞ്ചസാര ആവശ്യത്തിനു വെള്ളം ചേര്‍ത്ത് ഒരു നോണ്‍സ്റ്റിക്ക് പാനില്‍ നന്നായി ചൂടാക്കുക. പഞ്ചസാര നൂല്പ്പരുവമാകുമ്പോള് അരി അരച്ചതും ഏലക്ക പൊടിച്ചതും ചേര്‍ത്ത് ഇളക്കുക.
പാനിന്റെ വശങ്ങളില് അരി വേറിടുന്നതു വരെ ഇളക്കണം. ഇത് നെയ്യ് ചേര്‍ത്ത് നന്നായി ഇളക്കിയതിന് ശേഷം തീ ഓഫ് ചെയ്യുക. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് അലങ്കരിക്കാം.
Post Your Comments