KozhikodeKeralaNattuvarthaLatest NewsNews

നഴ്‌സായി ആള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍

കോഴിക്കോട്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചായിരുന്നു യുവതി താൻ നഴ്സ് ആണെന്ന് രോഗികളെയും മറ്റ് ആശുപത്രി ജീവനക്കാരെയും പറ്റിച്ചത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നഴ്‌സിന്റെ ഓവര്‍കോട്ടുമായി വാര്‍ഡിലെത്തിയ യുവതിക്കെതിരെ പോലീസ് ആള്‍മാറാട്ടത്തിന് കേസെടുക്കുകയായിരുന്നു.

റുബീന റംലത്ത് എന്ന പേരിലായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്. 31-ാം വാര്‍ഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്നും തെളിയുന്നത്. ഇതോടെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button