KeralaLatest NewsIndia

നീറ്റ് വിവാദം: അടിവസ്ത്രം അഴിച്ച് പരിശോധന അനുവദനീയമല്ലെന്ന് എൻ.ടി.എ

തിരുവനന്തപുരം: വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷ സമയത്തോ ശേഷമോ പരാതി ലഭിച്ചില്ലെന്നാണ് എന്‍ടിഎയുടെ വിശദീകരണം. അടിവസ്ത്രം അഴിച്ചുള്ള പരിശോധന അനുവദനീയമല്ല. എന്‍ടിഎ ഡ്രസ് കോഡ് ഇത്തരം നടപടി അനുവദിക്കുന്നില്ലെന്നും എൻടിഎ വ്യക്തമാക്കി.

അതേസമയം, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പരീക്ഷാകേന്ദ്രം സൂപ്രണ്ട് രേഖാമൂലം എൻടിഎയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി എന്‍.ടി.എ. നിരീക്ഷകനും സിറ്റി കോഓര്‍ഡിനേറ്ററും രേഖാമൂലം എന്‍.ടി.എക്ക് കത്തുനല്‍കി. സംഭവത്തിൽ റിപ്പോര്‍ട്ട് നല്‍കുമെന്ന് പരീക്ഷ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.ജെ. ബാബുവും അറിയിച്ചു.

അതേസമയം, വിദ്യാർഥികളെ പരിശോധിച്ചത് പരിശീലനം കിട്ടാത്തവരാണെന്നും ഇവരെയും കോളജ് ജീവനക്കാരെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയ്ക്ക് മുന്‍പ് അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചെന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ കൂടി പരാതി നൽകി. അടിവസ്ത്രത്തില്‍ മെറ്റല്‍ ഹുക്ക് അനുവദിക്കില്ലെന്ന് പറഞ്ഞ് സ്ത്രീകളാണ് പരിശോധന നടത്തിയത്. ഇവര്‍ അധ്യാപകരാണോ എന്നറിയില്ല എന്നും ഇവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button