Latest NewsIndia

രാഹുലും പ്രതിപക്ഷവും ഒഴുക്കുന്നത് മുതലക്കണ്ണീർ: നീറ്റ് വിവാദത്തിൽ രൂക്ഷമായി വിമർശിച്ച് മന്ത്രി ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. കോൺഗ്രസ് നേതാവിന് അന്യായമായ പ്രവർത്തികളുടെ അടിസ്ഥാന തത്വങ്ങളും കണക്കും നന്നായി അറിയാമെന്നും പരിഹസിച്ച ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ തടയാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് നിയമനിർമ്മാണം നടത്താൻ കഴിഞ്ഞില്ലെന്നും ആരോപിച്ചു.

രാഹുലും പ്രതിപക്ഷവും മുതലക്കണ്ണീർ ഒഴുക്കുകയാണ്. യുപിഎ ഭരണകാലത്തും അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായിരുന്നപ്പോഴും ചോദ്യ പേപ്പർ ചോർന്നത് ആരുടെ ഉത്തരവാദിത്തത്തിലായിരുന്നുവെന്നും പ്രധാൻ വിമർശിച്ചു. മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരാൻ കോൺഗ്രസ് വിസമ്മതിച്ചത് എന്ത് നിർബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പണവും അധികാര പിന്തുണയുമുണ്ടായാൽ ഏത് ചോദ്യപേപ്പറും രാജ്യത്ത് ചോർത്താൻ കഴിയുമെന്ന അവസ്ഥയിലേക്ക് വിദ്യാഭ്യാസ മേഖലയെ ബിജെപി സർക്കാർ മാറ്റിയെന്നായിരുന്നു രാഹുലിന്റെ ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button