Latest NewsKeralaIndia

ജന്തര്‍മന്തറിലെ പ്രതിഷേധത്തിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് മർദ്ദനമേറ്റു. ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയാണ് ലാത്തിച്ചാർജ് ഉണ്ടായത്.

പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത്കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. ബാരിക്കേഡുകൾ അടക്കം മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ചപ്പോഴാണ് ലാത്തി ചാർജ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടന്നത്.

നിരവധി പേർക്ക് ലാത്തി ചാർജിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നീറ്റ് , അഗ്നിവീർ ഇവ റദ്ദാക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button