KozhikodeKeralaNattuvarthaLatest NewsNews

നികുതി അടയ്ക്കാതെ സര്‍വ്വീസ് നടത്തി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാതെ സര്‍വ്വീസ് നടത്തിയതിനെ തുടർന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് പിടിച്ചെടുത്തതെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അധികൃതരുടെ നടപടി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസ് രാമനാട്ടുകര വെച്ചാണ് പിടിച്ചെടുത്തത്. നിലവിൽ കുടിശ്ശികയുള്ള നികുതിയും പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button