അബുദാബി: പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ഉൾപ്പെടെ, സർക്കാർ അധികാരികളും സ്വകാര്യ വികസന മേഖലകളും ഫ്രീ സോണുകളും ലൈസൻസ് ചെയ്തതും നിയന്ത്രിക്കുന്നതുമായ എല്ലാ റിയൽ എസ്റ്റേറ്റ് നിക്ഷേപ ഫണ്ടുകൾക്കും ഇൻസെന്റീവ് ലഭിക്കും.
Read Also: വിമാന സര്‍വ്വീസ് നടത്തുന്നത് ശരിയായ പരിപാലനമില്ലാതെ: ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ ജീവനക്കാരുടെ പരാതി
പുതിയ ഉത്തരവ് പ്രകാരം, ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിൽ വസ്തു നിക്ഷേപ ഫണ്ടുകളുടെ രജിസ്റ്റർ സ്ഥാപിക്കും. രജിസ്റ്ററിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള നിബന്ധനകൾ, വ്യവസ്ഥകൾ, നടപടിക്രമങ്ങൾ എന്നിവ ഉത്തരവിൽ വിശദമാക്കുന്നുണ്ട്. രജിസ്റ്ററിൽ ലിസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫണ്ടുകൾക്ക് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയും ഡിഐഎഫ്സിയുടെ സാമ്പത്തിക സേവനങ്ങളുടെ സ്വതന്ത്ര റെഗുലേറ്ററായ ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയും ഉൾപ്പെടെയുള്ള സർക്കാർ അധികാരികൾ ലൈസൻസ് നൽകിയിരിക്കണം.
രജിസ്റ്ററിൽ ലിസ്റ്റ് ചെയ്യുന്നതിന് അപേക്ഷിക്കുന്ന സമയത്ത് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് ആസ്തികളുടെ മൂല്യം 180 ദശലക്ഷം ദിർഹമോ അതിൽ കൂടുതലോ ആയിരിക്കണം. അപേക്ഷിക്കുന്ന സമയത്ത് ദുബായിലെ ഫിനാൻഷ്യൽ മാർക്കറ്റുകളിലെ ട്രേഡിംഗിൽ നിന്ന് ഫണ്ടുകൾ താത്ക്കാലികമായി നിർത്തിവയ്ക്കാനും പാടില്ല.
Read Also: ശബരിനാഥൻ നിരപരാധി, വിമാനത്തിലെ അക്രമത്തിൽ ഇ.പി. ജയരാജനെ പ്രതിയാക്കും: കെ. സുധാകരൻ
Post Your Comments