ThiruvananthapuramLatest NewsKeralaNattuvarthaNews

ശബരിനാഥൻ നിരപരാധി, വിമാനത്തിലെ അക്രമത്തിൽ ഇ.പി. ജയരാജനെ പ്രതിയാക്കും: കെ. സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരായി വിമാനത്തിൽ നടന്ന അക്രമത്തിൽ ശബരിനാഥൻ നിരപരാധിയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. അക്കാര്യത്തിൽ ആശങ്കയില്ലെന്നും സുധാകരൻ വ്യക്തമാക്കി. വിമാനത്തിൽ നടന്ന അക്രമത്തിൽ ഇ.പി. ജയരാജനെ പ്രതിയാക്കുമെന്നും കോടതി വഴിയാകും നീക്കങ്ങളെന്നും കെ. സുധാകരൻ പറഞ്ഞു.

വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിച്ചെന്ന കേസില്‍, അറസ്റ്റിലായ കെ.എസ് ശബരീനാഥന് ജാമ്യം കിട്ടിയതിന് പിന്നാലെയാണ് സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇൻഡിഗോ വിമാനം ബഹിഷ്‌കരിച്ച സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെ സുധാകരൻ പരിഹസിച്ചു.

‘സി.പി.എമ്മിന്റെ കളികൾ കമ്പനി കാണാനിരിക്കുന്നതേയൂള്ളൂ, ആദ്യം ബസ് പിടിച്ചു, പിന്നാലെ എയറിൽ നിന്ന് വിമാനവും പിടിക്കും’

‘ഇൻഡിഗോ കമ്പനി പൂട്ടാൻ പോകുന്നു. ഇൻഡിഗോ കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നത് ഇ.പി യും ഭാര്യയുമയല്ലേ. എന്നും വിമാനത്തിൽ പോകുന്ന കുടുംബക്കാരാണല്ലോ. ടാറ്റയും ബിർളയുമാണല്ലോ. അൽപ്പത്തരം പറയുന്നത് വിവരമില്ലായ്മയാണ്. വിഷയത്തിൽ മുഖ്യമന്ത്രി കളവ് പറയുകയാണ്. കളവ് അല്ലാതെ സത്യം പറഞ്ഞ പാരമ്പര്യം കണ്ണൂരിലെ നേതാൾക്കില്ല ‘, സുധാകരൻ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button