PathanamthittaNattuvarthaLatest NewsKeralaNews

ക​ടു​വ​യു​ടെ ആ​ക്ര​മ​ണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ​ശു ച​ത്തു

തൂമ്പാ​ക്കു​ളം മേ​ൽ​ത്ത​ട്ട് ക​ള​ത്തി​ൽ സു​നി​ലി​ന്‍റെ വീ​ട്ടി​ലെ പ​ശു​വാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്

ത​ണ്ണി​ത്തോ​ട്: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പ​ശു ച​ത്തു. മേ​ൽ​ത്ത​ട്ട് ക​ള​ത്തി​ൽ സു​നി​ലി​ന്‍റെ വീ​ട്ടി​ലെ പ​ശു​വാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

ക​രി​മാ​ൻ​തോ​ട് തൂ​മ്പാ​ക്കു​ള​ത്ത് ആണ് സംഭവം. ക​ഴു​ത്തി​ൽ മു​റി​വേ​റ്റ നി​ല​യി​ലാ​യി​രു​ന്നു പ​ശു. ഏ​താ​നും ദി​വ​സം ചി​കി​ത്സ​യി​ലി​രു​ന്ന ശേ​ഷ​മാ​ണ് പ​ശു ച​ത്ത​ത്.

Read Also : യുഎഇയിലെ ചില സ്ഥലങ്ങളിൽ നേരിയ മഴ: താപനില കുറഞ്ഞു

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്, വ​ന​പാ​ല​ക​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നെ പി​ടി​കൂ​ടാ​നാ​യി കൂ​ട് സ്ഥാ​പി​ച്ചിട്ടുണ്ട്. അതേസമയം, കടവ ഭീഷണിയിൽ പ്ര​ദേ​ശ​വാ​സി​ക​ൾ ആകെ ഭീ​തി​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button