തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ കെ.എസ് ശബരിനാഥന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തില്‍ വന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വലിയതുറ സ്റ്റേഷനിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറി. പ്രദേശത്ത് വലിയ തോതില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അറസ്റ്റില്‍ ദുരൂഹത ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ശംഖുമുഖം പോലീസ് സ്റ്റേഷനില്‍ വി.എസ് ശിവകുമാര്‍, പാലോട് രവി, എം.വിന്‍സെന്റ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും എത്തിയിട്ടുണ്ട്.
പോലീസ് വാഹനത്തിന് മുകളിലും പ്രവര്‍ത്തകര്‍ കയറി പ്രതിഷേധിക്കുകയാണ്. കെപിസിസി ഭാരവാഹികളും എംഎല്‍എമാരും പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പോലീസും പ്രവര്‍ത്തകരും വലിയ രീതിയില്‍ ഉന്തും തള്ളുമാണ് നടക്കുന്നത്. വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലീസ് ഗേറ്റ് അടക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ സ്റ്റേഷന് ഉള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു.
അതേസമയം, അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. ‘പ്രതിഷേധം പോലും നേരിടാനാകാത്ത ഭീരുവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പോലീസും പോലീസ് സംവിധാനങ്ങളും അടിമകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ശബരിനാഥനെതിരായ കേസ് കെട്ടിച്ചമച്ചതാണ്. ശബരിനാഥനെ സാക്ഷിയായി വിളിച്ചു വരുത്തിയതാണ്. എന്നിട്ടാണ് അറസ്റ്റ് ചെയ്തത്. വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്’, ഷാഫി പറമ്പില്‍ ആരോപിച്ചു.
Post Your Comments