ബെഗളൂരു: വൊക്കലിഗ സമുദായത്തിന്റെ പിന്തുണയോടെ അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന നൽകി കർണാടക കോൺഗ്രസ് മേധാവി ഡി.കെ ശിവകുമാർ. എസ്.എം കൃഷ്ണയ്ക്ക് ശേഷം ഈ സമുദായത്തിലെ ഒരാൾക്ക് കൂടി അവസരം കിട്ടിയേക്കുമെന്നും ഈ അവസരം ആർക്കാണ് കിട്ടുകയെന്ന് ഇപ്പോൾ നിങ്ങളോട് പറയാൻ കഴിയില്ലെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. എന്നാൽ, സ്ഥാനാർത്ഥിയുടെ വിജയം നിങ്ങളുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു. വൊക്കലിഗ സമുദായാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, 2023 ലെ നിയമാസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും ഇനി തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടാകില്ലെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഇന്നലെ കോൺഗ്രസ് ഭവനിൽ വെച്ച് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Read Also: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയെ പ്രഖ്യാപിച്ചു
‘ചാമുണ്ഡേശ്വരിയിലെ വോട്ടർമാർ എന്നെ പരാജയപ്പെടുത്തിയപ്പോൾ ബദാമിയിലെ ജനങ്ങൾ എന്നിൽ വിശ്വാസം അർപ്പിച്ച് 2018 ൽ നിയമസഭയിലേക്ക് അയച്ചു. രണ്ട് ദിവസം മാത്രമാണ് ഞാൻ ബദാമിയിൽ പ്രചാരണത്തിനിറങ്ങിയത്. ചാമുണ്ഡേശ്വരിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടും ജനങ്ങൾ എന്നെ പിന്തുണച്ചില്ല. കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാനാണ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്’- സിദ്ധരാമയ്യ പറഞ്ഞു.
Post Your Comments