KozhikodeKeralaNattuvarthaLatest NewsNews

നിയന്ത്രണംവിട്ട കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചശേഷം ഓവുചാലിലേക്ക് വീണു

അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ അയനിക്കാട് സ്വദേശികളായ ഉണ്ണി, മുരളി എന്നിവർക്കാണ് പരിക്കേറ്റത്

പയ്യോളി: ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ചശേഷം നിർമാണത്തിലിരിക്കുന്ന ഓവുചാലിലേക്ക് വീണു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ അയനിക്കാട് സ്വദേശികളായ ഉണ്ണി, മുരളി എന്നിവർക്കാണ് പരിക്കേറ്റത്. കാർ യാത്രക്കാരായ രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വികസന പ്രവൃത്തികൾ പുരോഗമിക്കുന്ന അയനിക്കാട് പോസ്റ്റ് ഓഫീസിന് തെക്കുഭാഗത്തെ ദേശീയപാതയിൽ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ഫോർഡ് കാർ റോഡിൽ നിന്ന് മറികടക്കാൻ ശ്രമിച്ച സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചശേഷം നിയന്ത്രണംവിട്ട് പടിഞ്ഞാറ് ഭാഗത്ത് നിർമാണം നടക്കുന്ന ഓവുചാലിലേക്ക് വീഴുകയായിരുന്നു.

Read Also : ‘എന്റെ വീട്ടിലെ പട്ടിയും ചെടിച്ചട്ടിയും ഡോക്‌ടറുടെ ആരാധകരാണ്’: റോബിനെ ട്രോളി ജാസ്മിനും നിമിഷയും – വീഡിയോ

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും ഓവുചാലിനുള്ളിലേക്ക് വീണു. അപകടത്തിൽ കാറിന്റെ മുൻഭാഗത്തെ ടയർ ഊരിത്തെറിച്ചു. സംഭവസമയത്തെ ശക്തമായ മഴയും കാറിന്റെ അമിതവേഗതയും അപകടത്തിന് കാരണമായതായി ദൃക്സാക്ഷികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button