ബിഗ് ബോസ് സീസൺ നാലിൽ ഏറ്റവും അധികം പരസ്പരം പോരടിച്ചിരുന്നത് റോബിനും ജാസ്മിനും ആയിരുന്നു. ഷോയ്ക്ക് പുറത്ത് വന്ന ശേഷവും ഇരുവരും സൗഹൃദം പങ്കിട്ടിരുന്നു. ജാസ്മിനെ പോലെ തന്നെ റോബിനുമായി രസത്തിലായിരുന്നില്ല മറ്റൊരു മത്സരാർത്ഥിയായിരുന്ന നിമിഷ. ഇപ്പോൾ റോബിനെ രസകരമായി ട്രോളിക്കൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇരുവരും.
‘എന്റെ വീട്ടിൽ പട്ടിയുണ്ട്, ചെടിയും ചെടി ചട്ടിയും ഉണ്ട്. അവരെല്ലാം ഡോക്ടറുടെ ഫാനാണ് ഡോക്ടറെ, ഇതാണ് കപ്പിൾ’ എന്നാണ് ഇരുവരും വീഡിയോയിൽ പറയുന്നത്. വെറും രസത്തിന് ചെയ്തതാണെന്ന കുറിപ്പോടെയാണ് നിമിഷ വീഡിയോ പങ്കുവച്ചിരിക്കുന്നത്. റോബിനെ മെൻഷൻ ചെയ്യാനും നിമിഷ മറന്നിട്ടില്ല. ആരാധകരുമായി റോബിൻ സംവദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് റോബിനെ ട്രോളി ഇരുവരും രംഗത്തെത്തിയത്.
സീസൺ നാലിൽ ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിലെ ആദ്യ ലേഡി വിന്നർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ദിൽഷ ആയിരുന്നു. ഫൈനൽ സിക്‌സിൽ ഉണ്ടായിരുന്ന സൂരജ്, ലക്ഷ്മി പ്രിയ, ധന്യ മേരി വർഗീസ്, റിയാസ്, ബ്ലെസി എന്നിവരെ പിന്തള്ളി കൊണ്ടായിരുന്നു ദിൽഷ വിജയി ആയത്. ഷോയ്ക്കു അകത്തും പുറത്തും നല്ല സൗഹൃദത്തിലായിരുന്ന ദിൽഷയും റോബിനും ഇപ്പോൾ അത്ര സുഖത്തിലല്ല എന്നാണ് റിപ്പോർട്ട്.
View this post on Instagram
Post Your Comments