Latest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

‘സിനിമയെ സ്വപ്നം കാണുന്നവര്‍ക്ക് ഷാരൂഖ് പ്രചോദനമാണ്’: തപ്‌സി പന്നു

മുംബൈ: ബോളിവുഡിലെ ശ്രദ്ധാകേന്ദ്രമാണ് നടി തപ്‌സി പന്നു. ഇപ്പോൾ സൂപ്പർ താരം ഷാരൂഖ് ഖാനെക്കുറിച്ച്  തപ്‌സി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമാ പാരമ്പര്യം ഇല്ലാതെ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമായ വ്യക്തിയാണ് ഷാരൂഖ് ഖാനെന്ന് തപ്‌സി പറയുന്നു. സൂപ്പര്‍ സ്റ്റാര്‍ഡം എന്ന വാക്കിന്റെ വലിപ്പം മനസ്സിലാകുന്നത്, ഷാരൂഖ് ഖാനെപ്പോലെയുള്ള താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോഴാണെന്നും തപ്‌സി പറയുന്നു.

തപ്‌സി പന്നുവിന്റെ വാക്കുകൾ ഇങ്ങനെ;

‘നാല് വര്‍ഷമായി അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും പുറത്തിറങ്ങിയിട്ടില്ല. എങ്കിലും അദ്ദേഹം ഒരു പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉണ്ടാകുന്ന ഓളം വളരെ വലുതാണ്. ജീവിതത്തിൽ നിരവധി വിജയവും പരാജയവും ഉണ്ടായിട്ടുണ്ടാകാം, എന്തുതന്നെ ആയാലും അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം അതുപോലെ തന്നെ നിലനില്‍ക്കുന്നു.

രണ്ടാഴ്ച്ചക്കുള്ളിൽ ഒരു പ്രമുഖ പത്രത്തിൽ വരാവുന്ന വാർത്ത, ഇൻഡിഗോ വിമാന കമ്പനി നഷ്ടത്തിലേക്ക്!! പരിഹാസവുമായി ഹരീഷ് പേരടി

ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു, ബോളിവുഡിന് പുറത്ത് നിന്ന് സിനിമയെ സ്വപ്നം കാണുന്നവര്‍ക്ക് നിങ്ങള്‍ വലിയൊരു പ്രചോദനമാണെന്ന്. ഷാരൂഖ് ഖാനെപ്പോലെയുള്ള താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോഴാണ് ശരിക്കും സൂപ്പര്‍സ്റ്റാര്‍ഡം എന്ന വാക്കിന്റെ വലിപ്പം പോലും മനസ്സിലാകുന്നത്,’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button