KeralaLatest NewsNews

രണ്ടാഴ്ച്ചക്കുള്ളിൽ ഒരു പ്രമുഖ പത്രത്തിൽ വരാവുന്ന വാർത്ത, ഇൻഡിഗോ വിമാന കമ്പനി നഷ്ടത്തിലേക്ക്!! പരിഹാസവുമായി ഹരീഷ് പേരടി

2022 ലെ ഏറ്റവും നല്ല റെയിൽവേ സംസ്ഥാന പുരസ്ക്കാരം കേരളത്തിന് ലഭിക്കുമെന്ന് ഹരീഷ് പേരടി

ഇ പി ജയരാജനെതിരായ യാത്ര വിലക്കും അതിന് പിന്നാലെ ഇനി ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്നുമുള്ള ഇപി ജയരാജന്റെ പ്രതികരണവും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഈ വിഷയത്തിൽ പരിഹാസവുമായി നടൻ ഹരീഷ് പേരടി. 2022 ലെ ഏറ്റവും നല്ല റെയിൽവേ സംസ്ഥാന പുരസ്ക്കാരം കേരളത്തിന് ലഭിക്കുമെന്നും അതിനു കാരണം തിരുവനന്തപുരം-കണ്ണൂർ, കണ്ണൂർ-തിരുവനന്തപുരം റൂട്ടിൽ പെട്ടന്ന് യാത്രക്കാർ വർദ്ധിച്ചതാണെന്നും ഹരീഷ് പേരടി പറയുന്നു.

read also: പുരുഷന്മാര്‍ക്ക് മുന്നറിയിപ്പ്, ശരീരം പ്രകടമാക്കുന്ന പല ലക്ഷണങ്ങളും നിസാര രോഗത്തിന്റേതാകാം എന്നു കരുതി അവഗണിക്കരുത്

കുറിപ്പ് പൂർണ്ണ രൂപം,

രണ്ടാഴ്ച്ചക്കുള്ളിൽ ഒരു പ്രമുഖ പത്രത്തിൽ വരാവുന്ന വാർത്ത…ഇൻഡിഗോ വിമാന കമ്പനി നഷ്ടത്തിലേക്ക് …കേരളത്തിൽ നിന്നുള്ള യാത്രക്കാർ ഗണ്യമായി കുറഞ്ഞതിന്റെ ഭാഗമായാണ് ഈ നഷ്ടം എന്നാണ് കമ്പനിയുടെ വിലയിരുത്തൽ …അതേ സമയം ഇന്ത്യൻ റെയിൽവേ വൻ ലാഭത്തിലേക്ക് …പെട്ടെന്നുള്ള ഈ ലാഭത്തിനു കാരണം..തിരുവനന്തപുരം-കണ്ണൂർ…കണ്ണൂർ-തിരുവനന്തപുരം റൂട്ടിൽ പെട്ടന്ന് യാത്രക്കാർ വർദ്ധിച്ചതാണ് എന്നാണ് ഇൻഡ്യൻ റെയിൽവേയുടെ വിലയിരുത്തൽ…2022 ലെ ഏറ്റവും നല്ല റെയിൽവേ സംസ്ഥാന പുരസ്ക്കാരം കേരളത്തിന്…????

shortlink

Related Articles

Post Your Comments

Related Articles


Back to top button