ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി പ്രമുഖ ചൈനീസ് ടെക്നോളജി കമ്പനിയായ ഷവോമി. ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള കടന്നുവരവിനെ കുറിച്ച് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഇലക്ട്രിക്ക് കാറിന്റെ പ്രോട്ടോടൈപ്പ് ഓഗസ്റ്റിലാണ് കമ്പനി അവതരിപ്പിക്കുക.
ഡബ്ല്യുഎം മോട്ടോറിന് വേണ്ടി കൺസപ്റ്റ് കാർ രൂപകൽപ്പന ചെയ്ത പ്രമുഖ കമ്പനിയായ എച്ച്.വി.എസ്.ടി ഓട്ടോമൊബൈൽ ഡിസൈനറാണ് ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാറിന്റെ പ്രോട്ടോടൈപ്പ് നിർമ്മിക്കുന്നത്. 2021 മാർച്ചിലാണ് ഇലക്ട്രിക് വാഹന നിർമ്മാണം ആരംഭിക്കുകയാണെന്ന് ഷവോമി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Also Read: മനുഷ്യക്കടത്ത് തടയുന്നതിന് കർശനമായ നിരീക്ഷണ സംവിധാനം: മുഖ്യമന്ത്രി
റിപ്പോർട്ടുകൾ പ്രകാരം, 2024 ൽ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുകയും 2024 ൽ തന്നെ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ചു തുടങ്ങുകയും ചെയ്യും. 1,000 ലധികം ജീവനക്കാരുള്ള ഒരു യൂണിറ്റിൽ ഒരു വർഷം 3 ലക്ഷം വാഹനങ്ങൾ നിർമ്മിക്കാനാണ് ഷവോമി പദ്ധതിയിടുന്നത്.
Post Your Comments