KottayamLatest NewsKeralaNattuvarthaNews

നിരവധി കേസുകളിൽ പ്രതി : കുപ്രസിദ്ധ ഗുണ്ടയെ മൂന്നാമതും കാപ്പ ചുമത്തി ജയിലിലടച്ചു

അ​​തി​​രമ്പു​​ഴ പ​​ടി​​ഞ്ഞാ​​റ്റും ഭാ​​ഗം കോ​​ട്ട​​മു​​റി പ്രി​​യ​​ദ​​ർ​​ശ​​നി കോ​​ള​​നി​​യി​​ൽ തൊ​​ട്ടി​​മാ​​ലി​​യി​​ൽ അ​​ച്ചു സ​​ന്തോ​​ഷി(32)നെ​​യാ​​ണ് കാ​​പ്പ ചു​​മ​​ത്തി പൂ​ജ​പ്പു​ര സെ​​ൻ​​ട്ര​​ൽ ജ​​യി​​ലി​​ട​​ച്ച​​ത്

അ​​തി​​രമ്പു​​ഴ: കു​​പ്ര​​സി​​ദ്ധ ഗു​​ണ്ട​​യെ കാ​​പ്പ ചു​​മ​​ത്തി ജ​​യി​​ലി​​ല​​ട​​ച്ചു. അ​​തി​​രമ്പു​​ഴ പ​​ടി​​ഞ്ഞാ​​റ്റും ഭാ​​ഗം കോ​​ട്ട​​മു​​റി പ്രി​​യ​​ദ​​ർ​​ശ​​നി കോ​​ള​​നി​​യി​​ൽ തൊ​​ട്ടി​​മാ​​ലി​​യി​​ൽ അ​​ച്ചു സ​​ന്തോ​​ഷി(32)നെ​​യാ​​ണ് കാ​​പ്പ ചു​​മ​​ത്തി പൂ​ജ​പ്പു​ര സെ​​ൻ​​ട്ര​​ൽ ജ​​യി​​ലി​​ട​​ച്ച​​ത്. മൂ​​ന്നാം പ്രാ​​വ​​ശ്യ​​മാണ് അച്ചു സ​​ന്തോ​​ഷിനെ​​ കാപ്പ ചുമത്തി ജയിലിലടക്കുന്നത്.

ജി​​ല്ലാ പൊ​​ലീ​​സ് ചീ​​ഫ് സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി. കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ ജി​​ല്ല​​ക​​ളി​​ൽ മ​​യ​​ക്കു​​മ​​രു​​ന്ന്, ഗു​​ണ്ടാ-​​ക്വ​​ട്ടേ​​ഷ​​ൻ ഉ​​ൾ​​പ്പ​​ടെ നി​​ര​​വ​​ധി ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളി​​ൽ ഇ​​യാ​​ൾ പ്ര​​തി​​യാ​​ണ്. നി​​രോ​​ധി​​ത മ​​യ​​ക്കു​​മ​​രു​​ന്നു​​ക​​ൾ കൈ​​വ​​ശം സൂ​​ക്ഷി​​ക്കു​​ക, കൊ​​ല​​പാ​​ത​​ക​​ശ്ര​​മം, തു​​ട​​ങ്ങി​​യ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ​​ക്ക് മു​​മ്പു ര​​ണ്ടു ത​​വ​​ണ കാ​​പ്പാ ന​​ട​​പ​​ടി​​ക​​ൾ നേ​​രി​​ട്ടി​​ട്ടുണ്ട് ഇയാൾ.

Read Also : കൊച്ചിയിൽ സ്പാ സെന്ററിൽ കസ്റ്റമേഴ്‌സിന് ജോലിക്കാരിയെ വിൽപ്പനയ്ക്ക് വെച്ച് ഉടമ: പീഡന പരാതിയുമായി യുവതി

ക​​രു​​ത​​ൽ ത​​ട​​ങ്ക​​ലി​​ൽ​​ നി​​ന്നു ക​​ഴി​​ഞ്ഞ ഏ​​പ്രി​​ലി​​ൽ പു​​റ​​ത്തു​​വ​​ന്ന ശേ​​ഷം ഏ​​റ്റു​​മാ​​നൂ​​ർ, ക​​ടു​​ത്തു​​രു​​ത്തി പൊ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലു​​ള്ള ക്രി​​മി​​ന​​ലു​​ക​​ളു​​മൊ​​ത്ത് തൃ​​ശൂ​​ർ ജി​​ല്ല​​യി​​ലെ ചേ​​ർ​​പ്പ് പൊ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ ക്വ​​ട്ടേ​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നാ​​യി ചെ​​ല്ലു​​ക​​യും ത​​ട​​ഞ്ഞ പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ വാ​​ഹ​​ന​​മി​​ടി​​പ്പി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്ത കേ​​സി​​ൽ ജാ​​മ്യ​​ത്തി​​ൽ ക​​ഴി​​ഞ്ഞു​​വ​​ര​​വെ​​യാ​​ണ് കാ​​പ്പാ നി​​യ​​മ പ്ര​​കാ​​രം മൂ​​ന്നാ​​മ​​തും ജയിലിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button