Latest NewsKeralaIndia

കൊച്ചിയിൽ സ്പാ സെന്ററിൽ കസ്റ്റമേഴ്‌സിന് ജോലിക്കാരിയെ വിൽപ്പനയ്ക്ക് വെച്ച് ഉടമ: പീഡന പരാതിയുമായി യുവതി

കൊച്ചി: മസാജ് സെന്റർ ഉടമയും കസ്റ്റമേഴ്‌സും ലൈംഗികമായി പീഡിപ്പിച്ചതായി ജീവനക്കാരിയുടെ പരാതി. പൊന്നുരുന്നിയിലെ സ്പാ കം മസാജ് സെന്ററിനെതിരെയാണ് ജീവനക്കാരി ആരോപണം ഉന്നയിക്കുന്നത്. സംഭവത്തിൽ യുവതി വൈക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസില്‍ ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം നടക്കുന്നതായി സംശയം പ്രകടിപ്പിച്ചു.

ഉടമകള്‍ക്കെതിരെ ബലാത്സംഗം, സ്ത്രീയുടെ അന്തസ്സിനെ ഹനിക്കല്‍, ലൈംഗിക ചുവയോടെ സംസാരിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സെന്ററില്‍ ടെലി കോളര്‍ ആയി ജോലി ചെയ്തിരുന്ന യുവതി മെയ് പത്തിനു നല്‍കിയ പരാതി വൈക്കം പൊലീസ് കടവന്ത്ര സ്റ്റേഷനിലേക്കു കൈമാറുകയായിരുന്നു. മസാജ് റൂമിലേക്കു ചെല്ലാന്‍ ഉടമകള്‍ തന്നെ നിര്‍ബന്ധിക്കുമായിരുന്നു. അവിടെ വച്ച് പലവട്ടം കസ്റ്റമേഴ്‌സ് ലൈംഗികമായി ഉപദ്രവിച്ചു. തന്റെ നഗ്നചിത്രങ്ങള്‍ കൈവശമുണ്ടെന്നു പറഞ്ഞ് ഉടമകള്‍ ഭീഷണിപ്പെടുത്തി.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. സ്ഥാപനം വിടാന്‍ തീരുമാനിച്ചപ്പോഴും ഉടമകള്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു. മറ്റൊരു ഉടമയായ സ്ത്രീയോട് ഇതേക്കുറിച്ചു പരാതി പറഞ്ഞപ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഇങ്ങനെയൊക്കെയാണ് എന്നായിരുന്നു മറുപടിയെന്ന് പരാതിയില്‍ പറയുന്നു. സ്പായില്‍ എത്തുന്നവരുടെ ലൈംഗിക വൈകൃതങ്ങള്‍ക്കു പരാതിക്കാരി ഇരയാകേണ്ടി വന്നിട്ടുണ്ടെന്നാണ് മൊഴിയില്‍ നിന്നു വ്യക്തമാവുന്നതെന്ന് ഉടമയായ സ്ത്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button