
കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയ്ക്കിടെ കെ.കെ രമയെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും തന്റെ സിനിമ പ്രദർശിപ്പിക്കാത്തതിനെതിരെ പ്രതിഷേധം നടത്തുകയും ചെയ്ത സംവിധായിക കുഞ്ഞില മാസിലാമണിയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തന്റെ ചിത്രം മനഃപൂർവ്വം മേളയിൽ നിന്നും ഒഴിവാക്കിയെന്നായിരുന്നു കുഞ്ഞില ആരോപിച്ചിരുന്നത്. കുഞ്ഞിലയുടെ പ്രതിഷേധത്തിന് പിന്നാലെ, ഇവരെ സംഘിയാക്കിയും, ഇടത് വിരുദ്ധയാക്കിയും സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. ദളിത് ബാക്ക്ഗ്രൗണ്ടിൽ നിന്ന് വന്ന ആളാണെന്നൊക്കെയുള്ള പ്രചാരണങ്ങളിൽ പ്രതികരണവുമായി കുഞ്ഞില.
താൻ ദളിത് ബാക്ക്ഗ്രൗണ്ടിൽ നിന്ന് വന്ന ആളല്ലെന്നും, നസ്രാണി ഹിന്ദു സവർണ്ണ ബാക്ക് ഗ്രൗണ്ടിൽ നിന്ന് വന്ന ആളാണെന്നും കുഞ്ഞില ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. അംബേദ്കറൈ,റ്റ് റാഷനലിസ്റ്റ്, നിരീശ്വരവാദി, ഇടത് സഹയാത്രിക, ഫെമിനിസ്റ്റ് ആണ് താനെന്ന് വെളിപ്പെടുത്തുകയാണ് കുഞ്ഞില. കുഞ്ഞിലയെ ഇടത് വിരുദ്ധയാക്കാനുള്ള സൈബർ സഖാക്കളുടെ പദ്ധതിയാണ് ഇതോടെ പൊളിയുന്നത്.
അതേസമയം, കുഞ്ഞിലയെ വിമർശിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. കുഞ്ഞിലയുടേത് കുട്ടികളുടെ വികൃതിയാണെന്നും ഇത്തരം ചെറുകിട നാടകങ്ങള്‍ കൊണ്ട് ഫെസ്റ്റിവലിന് തടയിടാന്‍ സാധിക്കില്ലെന്നും രഞ്ജിത്ത് പറഞ്ഞു. കുഞ്ഞിലയുടെ പ്രതിഷേധം ഒറ്റപ്പെട്ട സംഭവമാണെന്നും അക്കാദമി സ്റ്റാഫിന് സംഭവത്തില്‍ പങ്കില്ലെന്നും ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ഫോറത്തില്‍ രഞ്ജിത്ത് പറഞ്ഞു.
Post Your Comments