NewsIndiaBusiness

ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ പേര് മാറ്റി കാനറ, കാരണം ഇങ്ങനെ

കഴിഞ്ഞ സാമ്പത്തിക വർഷം ഡിജിറ്റൽ വിൽപ്പനയിൽ വൻ മുന്നേറ്റമാണ് കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസ് കാഴ്ച വെച്ചത്

കാനറ ബാങ്കിന്റെ ലൈഫ് ഇൻഷുറൻസ് കമ്പനിയായ കാനറ എച്ച്എസ്ബിസി ഒബിസി ഇൻഷുറൻസിന്റെ പേര് മാറ്റി. ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ് അടുത്തിടെയാണ് ഇൻഷുറൻസിൽ നിന്നും പിന്മാറിയത്. ഇതോടെ, ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ പേര് കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസ് എന്ന് പുനർനാമകരണം ചെയ്തു.

കഴിഞ്ഞ സാമ്പത്തിക വർഷം ഡിജിറ്റൽ വിൽപ്പനയിൽ വൻ മുന്നേറ്റമാണ് കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസ് കാഴ്ച വെച്ചത്. 105 ശതമാനം വളർച്ചയാണ് ഡിജിറ്റൽ രംഗത്ത് കൈവരിച്ചിട്ടുള്ളത്. കൂടാതെ, കമ്പനിയുടെ മൊത്തം പ്രീമിയം, വ്യക്തിഗത പ്രീമിയം എന്നിവയിൽ നിന്നുള്ള വരുമാനവും ഉയർന്നിട്ടുണ്ട്.

Also Read: ‘കുഞ്ഞിലയുടെ അറസ്റ്റിൽ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ല’: രഞ്ജിത്ത്

കമ്പനിയുടെ വ്യക്തിഗത പ്രീമിയം വരുമാനം കഴിഞ്ഞ വർഷത്തെ 1,045 കോടിയിൽ നിന്ന് 32 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ, വ്യക്തിഗത പ്രീമിയം വരുമാനം 1,375 കോടി രൂപയായി. മൊത്തം പ്രീമിയം വരുമാനം 5,116 കോടി രൂപയിൽ നിന്ന് 5,890 കോടിയായി വർദ്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button