കൊല്‍ക്കത്ത: ബംഗാളില്‍ സ്വാധീനം ഉറപ്പിക്കാനൊരുങ്ങി ബി.ജെ.പി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 25 സീറ്റുകള്‍ പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. 2019ല്‍ പിടിച്ച 18 സീറ്റുകള്‍ക്ക് പുറമെ 19 സീറ്റുകളില്‍ കൂടി മത്സരം ശക്തമാക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ 25 മണ്ഡലങ്ങളെങ്കിലും പിടിക്കാനാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു. വിജയസാധ്യതാ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടുള്ള കേന്ദ്രമന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ തവണ വിജയിച്ച മണ്ഡലങ്ങളില്‍ ചിലതെങ്കിലും ഇത്തവണ തങ്ങള്‍ക്കൊപ്പം നില്‍ക്കില്ലെന്നും ബി.ജെ.പി വിലയിരുത്തുന്നു.
2024ലെ തിരഞ്ഞെടുപ്പിൽ വിജയിക്കാന്‍ സാധ്യതയുള്ളതും, കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് പിന്നിലായ മണ്ഡലങ്ങളും ലക്ഷ്യമിട്ടാകും അടുത്ത തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളെന്ന് ബി.ജെ.പി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ബംഗാളില്‍ ബൂത്ത് തലങ്ങളില്‍ നിന്ന് തന്നെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനാണ് ബി.ജെ.പിയുടെ തീരുമാനം. സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്, പങ്കജ് ചൗദരി തുടങ്ങിയ നേതാക്കളാകും ബംഗാളില്‍ സന്ദര്‍ശനം നടത്തുക.
Post Your Comments