AlappuzhaNattuvarthaLatest NewsKeralaNews

ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം : വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യി​രു​ന്ന സ്വ​ർ​ണമാ​ല ക​വ​ർ​ന്നു

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ശാ​ന്തി വി​വേ​ക് ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണം വിവരം പുറത്തറിഞ്ഞത്

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര ശ്രീ ​സു​ബ്ര​ഹ്‌മ​ണ്യസ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ശ്രീ​കോ​വി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യി​രു​ന്ന സ്വ​ർ​ണമാ​ല ക​വ​ർ​ന്നു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ശാ​ന്തി വി​വേ​ക് ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണം വിവരം പുറത്തറിഞ്ഞത്. തി​ട​പ്പ​ള്ളി​യും ശ്രീ​കോ​വി​ലും ത​ല്ലി​ത്ത​ക​ർ​ത്ത നി​ല​യിലായിരുന്നു.

Read Also : വി​വാ​ഹം ക​ഴി​ച്ച​ ശേഷം യുവതിയെ പീ​ഡിപ്പിച്ച് ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ചു : ഒരാൾ അറസ്റ്റിൽ

തു​ട​ർ​ന്ന്, ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യി​രു​ന്ന നാ​ലു ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണമാ​ല ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​ഞ്ഞ​തെ​ന്നു ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ത്യാ​ഗ​രാ​ജ​ൻ പ​റ​ഞ്ഞു.

ഓ​ഫീ​സ് മു​റി​ ത​ക​ർ​ത്ത് സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ടെ​ങ്കി​ലും ഇ​വി​ടെ നി​ന്ന് ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ല്ല. മാ​ല ന​ഷ്ട​പ്പെ​ട്ട​യി​ന​ത്തി​ലും വാ​തി​ലു​ക​ൾ ത​ക​ർ​ത്തതി​ലു​മാ​യി ഏ​ക​ദേ​ശം 25,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

പു​ന്ന​പ്ര പൊലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സംഭവത്തിൽ, അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button