തിരുവനന്തപുരം: പാൽ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മിൽമ ചെയർമാൻ ആയിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ, പി.എ ബാലൻമാസ്റ്റർ എന്നിവരുടെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില വര്‍ദ്ധന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജി.എസ്.ടി കൂടുന്നതോടെ കുടുംബ ബഡ്ജറ്റ് തെറ്റുമെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കടന്ന കൈ ആയിപ്പോയി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങൾക്ക് നാളെ മുതലാണ് വില കൂടുന്നത്. പാക്ക് ചെയ്ത ഭക്ഷ്യ വസ്തുകൾക്ക് നാളെ മുതൽ അഞ്ച് ശതമാനം ജി.എസ്.ടി നിലവിൽ വരുന്ന സാഹചര്യത്തിലാണിത്. അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കൾക്കും വില കൂടുമെന്ന ആശങ്കയുണ്ട്. വ്യക്തത തേടി സംസ്ഥാനം ജി.എസ്.ടി വകുപ്പിന് കത്തയച്ചു.
Post Your Comments