റാഞ്ചി: ജാർഖണ്ഡിലെ ജംതാരയിൽ യുവതി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി. ജംതാര പോലീസ് സ്റ്റേഷൻ പരിധിയിലെ ജോർബിത ഗ്രാമത്തിലാണ് സംഭവം നടന്നത്. വിവാഹ ശേഷം ജീൻസ് ധരിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി, പുഷ്പ ഹെംബ്രോം എന്ന യുവതി ജീൻസ് ധരിച്ച് ഗോപാൽപൂർ ഗ്രാമത്തിലെ ഒരു മേള കാണാൻ പോയിരുന്നു. യുവതി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഭർത്താവ് യുവതിയുടെ വസ്ത്രധാരണത്തെച്ചൊല്ലി വഴക്കുണ്ടാക്കുകയും, വിവാഹശേഷം ജീൻസ് ധരിച്ചതിനെ ചോദ്യം ചെയ്യുകയും ചെയ്തു.
‘മേഘവിസ്ഫോടനം ഗൂഢാലോചന, തെലങ്കാനയിലെ മഴയ്ക്ക് പിന്നിൽ വിദേശ കൈകൾ’: മുഖ്യമന്ത്രി കെ.സി.ആർ
റകുടർന്ന് ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും പ്രകോപിതയായ പുഷ്പ തന്റെ ഭർത്താവിനെ കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുടുംബാംഗങ്ങൾ ഉടൻ തന്നെ ധൻബാദ് പി.എം.സി.എച്ചിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് മകനും മരുമകളും തമ്മിൽ തർക്കം ഉണ്ടായതായി മരിച്ചയാളുടെ പിതാവ് പോലീസിനോട് പറഞ്ഞു.
അതേസമയം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ‘സംഭവത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു,’ ജംതാര സ്റ്റേഷൻ ഹൗസ് ഓഫീസർ അബ്ദുൾ റഹ്മാൻ വ്യക്തമാക്കി.
Post Your Comments