KollamNattuvarthaLatest NewsKeralaNews

ബൈക്കപകടത്തിൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

ച​വ​റ കു​ള​ങ്ങ​ര​ഭാ​ഗം പു​ത്ത​ൻ​കോ​വി​ൽ ശ്രീ​ശൈ​ലം തെ​ക്കേ​വീ​ട്ടി​ൽ രാ​ഹു​ല​ൻ (58) ആ​ണ് മ​രി​ച്ച​ത്

ച​വ​റ: ബൈക്കപകടത്തിൽ പരിക്കേറ്റതിനെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ച​വ​റ കു​ള​ങ്ങ​ര​ഭാ​ഗം പു​ത്ത​ൻ​കോ​വി​ൽ ശ്രീ​ശൈ​ലം തെ​ക്കേ​വീ​ട്ടി​ൽ രാ​ഹു​ല​ൻ (58) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 13-ന് ​രാ​ത്രി 11.15-ന് ആണ് അപകടം നടന്നത്. ​ന​ല്ലെ​ഴു​ത്ത് മു​ക്ക് ജം​ഗ്ഷ​ന് തെ​ക്കു​വ​ശ​ത്ത് ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ക്കുകയായിരുന്നു.

Read Also : നാളെ മുതൽ പാൽ ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾക്കും വില കൂടും

അ​പ​ക​ട​ത്തി​ൽ രാ​ഹു​ലി​ന്‍റെ ഒ​പ്പം ബൈ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ക​ൾ അ​തു​ല്യ(25 )യ്ക്കും ​എ​തി​ർ ദി​ശ​യി​ൽ വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാര​നും പ​രി​ക്കേ​റ്റി​രു​ന്നു. പരിക്കേറ്റ അ​തു​ല്യ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ച​വ​റ ടൈ​റ്റാ​നി​യം ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ക​ട അ​ട​ച്ച​തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് വ​രുമ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ: ഷീ​ജ. മ​രു​മ​ക​ൻ: റ​ഫീ​ഖ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button