മധ്യപ്രദേശ്: മധ്യപ്രദേശിലെ രേവാ ജില്ലയില്‍ ഭാര്യയെ കൊലപ്പെടുത്താൻ അമ്മായിയച്ഛൻ മരുമകൾക്ക് ക്വട്ടേഷൻ നൽകി. മറ്റൊരു വിവാഹം കഴിക്കുന്നതിനായാണ് ഭാര്യയെ കൊലപ്പെടുത്താൻ ഇയാള്‍ തീരുമാനിച്ചത്.
ക്വട്ടേഷൻ ഏറ്റെടുത്ത മരുമകൾ അമ്മായിയമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍, വാൽമീകി കോൾ (50), മരുമകൾ കാഞ്ചൻ കോൾ (25) എന്നിവർ അറസ്റ്റിലായി.
വാൽമീകി കോൾ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും അതിനായി ഭാര്യ സരോജിനെ എങ്ങനെയെങ്കിലും ഒഴിവാക്കാനും തീരുമാനിച്ചു. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ഇയാൾക്ക് അറിയാമായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ഇയാൾ മരുമകളോട് ആവശ്യപ്പെടുകയായിരുന്നു. പ്രതിഫലമായി 4000 രൂപ നൽകി. എല്ലാ മാസവും ഒരു നിശ്ചിത തുക ഇവര്‍ക്ക് നൽകാമെന്ന് ഉറപ്പു നൽകിയതായും പോലീസ് പറയുന്നു.
ജൂലൈ 12നാണ് സരോജിനെ (50) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്ന ദിവസം വാൽമീകി സത്നയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു.
ഇരുമ്പ് പാത്രം കൊണ്ട് ആക്രമിച്ച് ബോധരഹിതയായ അമ്മായിയമ്മയെ ഭർതൃപിതാവ് നൽകിയ അരിവാളുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.
Post Your Comments