കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ തന്റെ സിനിമ പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച ഫ്രീഡം ഫൈറ്റ് എന്ന സിനിമയുടെ സംവിധായിക കുഞ്ഞില മാസിലാമണി വിശദീകരണവുമായി രംഗത്ത്. ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനു ഒന്നര മണിക്കൂർ മുൻപ് സ്റ്റേജിൽ കയറിയിരുന്നാണ് പ്രതിഷേധിച്ചത്. തുടർന്നു കസബ പൊലീസെത്തി കുഞ്ഞിലയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു മാറ്റിയിരുന്നു. തൻ്റെ സിനിമ പ്രദർശിപ്പിക്കാത്ത ഒരു ചലച്ചിത്ര മേളയിൽ മാത്രമല്ലെന്നും ഈ സർക്കാരിൻ്റെ സ്ത്രീ വിരുദ്ധ നയങ്ങളിൽ ഓരോന്നിലും വിളിക്കേണ്ട മുദ്രാവാക്യം അതാണ് എന്നാണ് താൻ പറഞ്ഞതെന്നും കുഞ്ഞില മാസിലാമണി ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
എൻ്റെ പട്ടി ഷോ കണ്ട എല്ലാവരുടെയും ശ്രദ്ധയ്ക്ക്. ഞാൻ ഇന്നത്തെ ദിവസം പറഞ്ഞ ഓരോ വാചകവും നിങ്ങൾക്ക് ചോദ്യം ചെയ്യാം. ഓരോ ചലനവും. യുക്തി ഉപയോഗിച്ച് സംവദിക്കുക. ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുക. ഞാൻ ഇന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസിന് കൊടുത്ത ഒരു ബൈറ്റിൽ എന്തിന് വേണ്ടി ആണ് ഞാൻ പ്രതിഷേധിക്കുന്നത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു പെണ്ണ് അവരെ കേൾക്കാൻ പറയുമ്പോൾ കാതോർക്കുക. ശ്രദ്ധിക്കുക. നിങ്ങൾക്ക് മുഴുവൻ മനസ്സിലായില്ല എന്ന് വരാം. അത് സ്വാഭാവികം ആണ്.
എം എം മണി കെ കെ രമയെ പറഞ്ഞത് നമ്മൾ കേട്ടതാണ്. സിപിഎം T P ചന്ദ്രശേഖരനെ കൊന്നത് നമ്മൾ കണ്ടതാണ്. അതിനെ പറ്റി പിണറായി വിജയൻ പറഞ്ഞത് എന്താണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. എൻ്റെ സിനിമ കൈരളി ശ്രീയിൽ കാണിക്കാത്തത് ഇക്കാര്യങ്ങൾ കൊണ്ടാണ് എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്.
അതുകൊണ്ടാണ് കെ കെ രമ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചത്. എൻ്റെ സിനിമ പ്രദർശിപ്പിക്കാത്ത ഒരു ചലച്ചിത്ര മേളയിൽ മാത്രമല്ല, ഈ സർക്കാരിൻ്റെ സ്ത്രീ വിരുദ്ധ നയങ്ങളിൽ ഓരോന്നിലും വിളിക്കേണ്ട മുദ്രാവാക്യം അതാണ് എന്നാണ് ഞാൻ പറഞ്ഞത്. ഞാൻ ആ മുദ്രാവാക്യം വിളിച്ചു.
ആ മുദ്രാവാക്യം വിളിച്ചതിന് കൂടിയാണ് എന്നെ പിണറായി വിജയൻ അറസ്റ്റ് ചെയ്തത്.
Read Also: സി.പി.എമ്മിന്റെ പക തീരുന്നില്ലെന്ന് തെളിയിക്കുന്നതാണ് എം.എം.മണിയുടെ പ്രതികരണം: കെ സി വേണുഗോപാൽ
എന്ത് പറഞ്ഞാലും എല്ലാരും പിണറായി വിജയൻ രാജി വയ്ക്കണം എന്ന് പറയുന്നു എന്ന് പറയുന്ന കുറെ memes ഉണ്ടായിരുന്നു ICU വക. രാജി വയ്ക്കണം എന്ന് പറയിപ്പിക്കാൻ തോന്നുന്ന കാര്യങ്ങള് കേരളത്തിൻ്റെ മുഖ്യമന്ത്രി എന്തുകൊണ്ട് ചെയ്യുന്നു എന്നാണ് അവയൊക്കെ കണ്ടിട്ട് എനിക്ക് തോന്നിയത്. ചിരി വന്നിരുന്നില്ല. ഇന്നലെ ഞാൻ ഒരു സിനിമ അനൗൺസ് ചെയ്തിരുന്നു. ഇതാണ് ആ സിനിമ. അടുത്ത വനിതാ ഫെസ്റ്റിവലിൽ ഈ പടം ആയിരിക്കും ഉദ്ഘാടന ചിത്രം.
Post Your Comments