ലക്നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ മഴയില്ലാത്തതിനാൽ, ഹിന്ദു ദൈവമായ ഇന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് കർഷകന്റെ പരാതി. ഹിന്ദു മതത്തിൽ ഇന്ദ്രനെ മഴയുടെ ദൈവമായാണ് കണക്കാക്കുന്നത്. ജൂലായ് 16ന് സുമിത് കുമാർ യാദവ് എന്ന കർഷകനാണ് ഇന്ദ്രനെതിരെ പരാതി സമർപ്പിച്ചത്. പരാതി സ്വീകരിച്ച തഹസിൽദാർ, ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി അത് ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറി.
കഴിഞ്ഞ കുറേ മാസങ്ങളായി പ്രദേശത്ത് നല്ല മഴ ലഭിക്കാത്തതിനാൽ ഇന്ദ്രനെതിരെ നടപടിയെടുക്കണമെന്നാണ് കേണൽഗഞ്ച് തഹസിൽദാർക്ക് സുമിത് കുമാർ യാദവ് നൽകിയ പരാതിയിൽ പറയുന്നത്. തുടർ നടപടികൾക്കായി തഹസിൽദാർ ഈ കത്ത് ഡി.എം ഓഫീസിലേക്ക് അയച്ചിട്ടുണ്ട്.
ഫ്യൂവൽ എഫിഷ്യന്റ് റൂട്ട്: അധിക ചിലവില്ലാതെ ഇനി യാത്രകൾ ചെയ്യാം, ഗൂഗിൾ മാപ്പിലെ മാറ്റങ്ങൾ ഇങ്ങനെ
‘കഴിഞ്ഞ കുറേ മാസങ്ങളായി മഴ പെയ്തിട്ടില്ല. വരൾച്ച കാരണം ജനങ്ങൾ വലിയ ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യം മൃഗങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിച്ചു. ഇതുമൂലം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഏറെ ബുദ്ധിമുട്ടുകയാണ്. അതിനാൽ, ഈ കേസിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,’ സുമിത് കുമാർ യാദവ് കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, പരാതിയുടെ പകർപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജില്ലാ അധികാരികൾ വിഷയം ഏറ്റെടുക്കുകയും അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ജില്ലാ ഭരണകൂടം വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് ഡി.എം ഡോ.ഉജ്ജ്വല് കുമാർ പറഞ്ഞു. കേസ് അന്വേഷണത്തിനായി സി.ആർ.ഒ ജയ് യാദവിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.
Post Your Comments