കുറഞ്ഞ ചിലവിൽ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ മാപ്പ്. ഇന്ധനം അധികം ചിലവാകാതെ എങ്ങനെ വേഗം എത്താമെന്നതാണ് അപ്ഡേഷനിൽ ഉൾപ്പെടുത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താക്കളുടെ കാറിനുള്ളിലെ എഞ്ചിൻ തരം അടിസ്ഥാനമാക്കി പോകേണ്ട സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യുമ്പോൾ ഫ്യൂവൽ എഫിഷ്യന്റ് റൂട്ട് കാണിച്ചുതരും.
നിലവിൽ, ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകില്ല. അതേസമയം, ഏറ്റവും പുതിയ ബീറ്റ അപ്ഡേറ്റ് 11.39 ന്റെ കോഡിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെയും ഇന്റേണൽ കംപ്രഷൻ എഞ്ചിൻ വാഹനങ്ങളുടെയും എഞ്ചിനുകൾ വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നതെങ്കിലും ഇവ രണ്ടിനും ഒരേ റൂട്ടുകളാണ് ഗൂഗിൾ മാപ്പ് കാണിച്ചുകൊടുക്കുക. അതിനാൽ, രണ്ടു വാഹനങ്ങളുടെയും റൂട്ടുകൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നില്ല. കൂടാതെ, ഈ ഫീച്ചറിൽ വാഹനത്തിന്റെ തരം അടിസ്ഥാനമാക്കിയുള്ള റൂട്ടുകൾ കാണിക്കില്ല.
Also Read: ഇലക്ട്രിക് വാഹന വിപണിയിൽ ആഗോള തലത്തിലെ സാന്നിധ്യമാകാനൊരുങ്ങി ഹീറോ മോട്ടോകോർപ്
Post Your Comments