KeralaLatest NewsNews

പാർട്ടിക്കുള്ളിലെ പോര്: മണിയെ തള്ളാനും ആനി രാജയെ അനുകൂലിക്കാനുമാകാതെ സി.പി.ഐ

പാർട്ടിയിലെ വനിതാ അംഗത്തിനെതിരെ നടന്ന അവഹേളനത്തെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്നും അത് അവരോട് ചോദിക്കൂ എന്ന് പറഞ്ഞ് കാനം രാജേന്ദ്രൻ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

തിരുവനന്തപുരം: സ്‌ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിൽ പ്രസ്‌താവന നടത്തിയ എം എം മണിയെ തള്ളാതെ സി.പി.ഐ. പോളിറ്റ് ബ്യുറോ അംഗം ആനി രാജക്കെതിരെ എം എം മണി നടത്തിയ പ്രസ്താവന സൂചിപ്പിക്കുന്നത് പാർട്ടിക്കുള്ളിലെ പോരോ? എം എം മണി നടത്തിയ പ്രസ്താവനക്കെതിരെ കടുത്ത വിമർ‌ശനം സി.പി.ഐ ദേശീയ നേതാക്കളിൽ നിന്നും ഇടുക്കി ജില്ലാ സെക്രട്ടറിയിൽ നിന്നും ഉണ്ടായപ്പോഴും മണിയെ തള്ളാനും ആനി രാജയെ അനുകൂലിക്കാനും സി.പി.ഐ സംസ്ഥാന സെക്രട്ടറി തയാറായിരുന്നില്ല.

പാർട്ടിയിലെ വനിതാ അംഗത്തിനെതിരെ നടന്ന അവഹേളനത്തെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്നും അത് അവരോട് ചോദിക്കൂ എന്ന് പറഞ്ഞ് കാനം രാജേന്ദ്രൻ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. മണി ആനി രാജക്കെതിരെ നടത്തിയ പരാമർശത്തിന് ഉത്തരവാദി ആനി രാജയാണെന്ന നിലപാടാണ് സി.പി.ഐ സംസ്ഥാന നേതൃത്വത്തിനുള്ളത്. കെ കെ രമക്കെതിരെ മണി നിയസഭയിൽ നടത്തിയ പ്രസംഗം അവഹേളനമാണോ എന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. സ്പീക്കർ തീരുമാനിക്കട്ടേ എന്ന് സി.പി.ഐ നിലപാട് എടുത്തിരിക്കെ മണിക്കെതിരെ ആനി രാജ പ്രസ്താവന നടത്തിയതിൽ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്.

Read Also: സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ക്ക് അനുമതി: ഏറ്റവും കൂടുതൽ ഔട്ട്‌ലെറ്റുകൾ ഈ ജില്ലയിൽ

അതേസമയം, കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയിൽ യോജിക്കാത്ത പരാമർശങ്ങളാണ് എം എം മണി നടത്തിയതെന്നും വാദങ്ങളിൽ ജയിക്കാൻ ഒരു സ്ത്രീയുടെ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ആനി രാജ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കാലം മാറിയിരിക്കുന്നുവെന്നും ഭാഷയിലും കാലാനുസൃതമായ മാറ്റം ഉണ്ടാകേണ്ടതാണ് എന്ന് നേതാക്കൾ തിരിച്ചറിയണമെന്നും ആനി രാജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button