ThiruvananthapuramNattuvarthaLatest NewsKeralaNews

സ്കൂളുകൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന : രണ്ടുപേർ അറസ്റ്റിൽ

വി​തു​ര ത​ള്ള​ച്ചി​റ അ​ന​ന്ദു ഭ​വ​നി​ൽ അ​ന​ന്തു (20),വി​തു​ര മു​ള​യ്ക്കോ​ട്ടു​ക​ര സി​ന്ധു ഭ​വ​നി​ൽ അ​തു​ൽ ദാ​സ് (21) എ​ന്നി​വ​രാ​ണ് വിതുര പൊലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

വി​തു​ര: സ്കൂളുകൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ര​ണ്ടു​പേ​ർ അറസ്റ്റിൽ. വി​തു​ര ത​ള്ള​ച്ചി​റ അ​ന​ന്ദു ഭ​വ​നി​ൽ അ​ന​ന്തു (20),വി​തു​ര മു​ള​യ്ക്കോ​ട്ടു​ക​ര സി​ന്ധു ഭ​വ​നി​ൽ അ​തു​ൽ ദാ​സ് (21) എ​ന്നി​വ​രാ​ണ് വിതുര പൊലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ത​മി​ഴ്നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ ചെ​ണ്ട​മേ​ള​ത്തി​നു പോ​കു​ന്നയാളാണ് അ​തു​ൽ ദാ​സ്. ചെ​ണ്ട​മേ​ള​ത്തി​നു പോകുമ്പോൾ തമിഴ്നാട് നിന്ന് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന് അ​നന്തുവു​മാ​യി ചേ​ർ​ന്ന് വി​ൽ​പ്പ​ന ന​ട​ത്തുകയായിരുന്നുവെന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : എം​ഡി​എം​എയുമാ​യി യുവാക്കൾ എക്സൈസ് പിടിയിൽ

പ്ര​തി​ക​ളി​ൽ​ നി​ന്ന് 50 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. വി​തു​ര സി​ഐ ശ്രീ​ജി​ത്ത്, എ​സ്ഐ​മാ​രാ​യ ബാ​ബു​രാ​ജ​ൻ, ഇ​ർ​ഷാ​ദ്, ഷാ​ഡോ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്ഐ ഷി​ബു, എ​എ​സ്ഐ സ​ജു, സി​പി​ഒ ഉ​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button