
മലപ്പുറം: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന് ഗുരുതര പരിക്കേറ്റു. പൊന്നാനി തൃക്കാവ് സ്വദേശി ഷബീറിന്റെ മകനാണ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റത്.
കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിക്കവെയാണ് സംഭവം. കുട്ടിയെ അഞ്ചോളം തെരുവുനായ്ക്കള്‍ കടിച്ച് വലിച്ചിഴയ്ക്കുകയായിരുന്നു. നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കുട്ടി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേഹത്ത് ആഴത്തിലുള്ള 22 മുറിവുകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Read Also : വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം പപ്പായ ഹല്‍വ
കാല്‍നടയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇവ ശല്യമായി മാറിയിരിക്കുകയാണ്. ആറ് മാസത്തിനകം തെരുവുനായ്ക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ മുനിസിപ്പാലിറ്റിക്ക് പരാതി കൊടുത്തിട്ടും യാതൊരുവിധ നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് തന്നെ ഇതിന് പരിഹാരം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Post Your Comments