ThrissurLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ഇ​ല​ട്രി​ക് പോ​സ്റ്റ് ത​ക​ർ​ന്നു

വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി ദി​ലീ​പ് കു​മാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു

കു​ന്നം​കു​ളം: ചൂ​ണ്ട​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ഇ​ല​ട്രി​ക് പോ​സ്റ്റ് ത​ക​ർ​ന്നു. വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി ദി​ലീ​പ് കു​മാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ചൂ​ണ്ട​ൽ പാ​റ​പ്പുറം ക്ഷേ​ത്ര​ത്തി​ന് മു​ന്നിൽ ഇന്നലെ വൈകീട്ട് നാ​ല​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തൃ​ശൂ​രി​ൽ നി​ന്ന് കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ചൂ​ണ്ട​ൽ പാ​റ​പ്പു​റം ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ ഇ​ലക്​ട്രി​ക് പോ​സ്റ്റി​ലാ​ണ് കാ​റി​ടി​ച്ച​ത്. വാ​ഹ​ന​മോ​ടി​ച്ച ദി​ലീ​പ് കു​മാ​റി​ന് ദേ​ഹാ​സ്വ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ടതെന്നാണ് ലഭിക്കുന്ന വിവരം.

Read Also : അച്ഛനെ തല്ലിയ യുവാവിനെ വെടിവെച്ച് വീഴ്ത്തി മകന്‍

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ന​ടു​ഭാ​ഗം പൊ​ട്ടി​യ ഇ​ല​ട്രി​ക് പോ​സ്റ്റ് റോ​ഡി​ലേ​ക്ക് ചാ​ഞ്ഞ​തോ​ടെ തൃ​ശൂ​ർ- കു​ന്നം​കു​ളം പാ​ത​യി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു. കെഎ​സ്​ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്, കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. എന്നാൽ, എ​യ​ർ​ബാ​ഗു​ക​ൾ പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ ദി​ലീ​പ് കു​മാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button