ഇന്ത്യയിൽ റീട്ടെയിൽ സാന്നിധ്യം കൂടുതൽ വർദ്ധിപ്പിക്കാനൊരുങ്ങി കല്യാൺ ജ്വല്ലേഴ്സ്. ദീപാവലിക്ക് മുമ്പായി ഇത്തവണ റീട്ടെയിൽ സാന്നിധ്യം 8 ശതമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, വിഷൻ 2025 ന്റെ ഭാഗമായി രാജ്യത്തുടനീളം 10 സ്റ്റോറുകൾ തുറക്കാനും പദ്ധതിയിടുന്നുണ്ട്.
നിലവിൽ, 127 ഷോറൂമുകളാണ് കല്യാൺ ജ്വല്ലേഴ്സിന് ഇന്ത്യയിൽ ഉള്ളത്. ദക്ഷിണേന്ത്യയിൽ മാത്രം 77 ഷോറൂമുകൾ ഉണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലായിരിക്കും ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്.
Also Read: ജിഎസ്ടി റിട്ടേൺ: ജൂലൈ 28 ന് ശേഷം ലേറ്റ് ഫീ ഈടാക്കും
ഡൽഹി എൻസിആറിലെ രജൗരി ഗാർഡൻസ്, ജനക്പുരി, ഗുരുഗ്രാം ഗോൾഡ് സൂക്ക് എന്നിവിടങ്ങളിലായി മൂന്ന് ഷോറൂമുകൾ ആരംഭിക്കും. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ, ഡോംബിവ് ലി, ഒഡീഷയിലെ ബര്‍ഹാംപൂർ, ഛത്തീസ്ഗഡിലെ ബിലാസ്പൂർ എന്നിവിടങ്ങളിൽ ഓരോ ഷോറൂമുകളാണ് ആരംഭിക്കുക. ഉത്തർപ്രദേശിൽ ഗോംമതി നഗർ, വാരണാസി തുടങ്ങിയ പ്രദേശങ്ങളിലും സ്റ്റോറുകൾ തുടങ്ങും.
Post Your Comments